കോട്ടയം : കോട്ടയം ജില്ലയിൽ വിവാഹേതര ബന്ധങ്ങൾ വർധിക്കുന്നു. ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം ഒളിച്ചോടിയത് രണ്ട് യുവതികൾ.അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ സ്വദേശിനി ആര്യമോള് (21), തൃക്കൊടിത്താനം അമര സ്വദേശിനി ഡോണ (26) എന്നിവരാണ് ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം ഒളിച്ചോടിയത്.
ഇരുവരെയും പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ യുവതികളെ റിമാര്‍ഡ് ചെയ്തു. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ സ്വദേശിനി ആര്യമോള് ആറുമാസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ചു ഭര്‍ത്താവിന്റെ സുഹൃത്തായ കാമുകന് കിടങ്ങൂര്‍ വെള്ളൂര്‍ശേരി അരുണി (23)നൊപ്പം ഒളിച്ചോടുകയായിരുന്നു. അയര്‍ക്കുന്നം പോലീസ് പിടികൂടിയ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃക്കൊടിത്താനം അമര സ്വദേശിനി ഡോണ (26) ഭര്‍ത്താവിനെയും ഒരു വയസുള്ള കുട്ടിയേയും ഉപേക്ഷിച്ച് അയല്‍വാസിയായ കാമുകന് അമര പുതുപ്പറമ്പില്‍ ശ്യാംകുമാറി (32)നൊപ്പമാണ് ഒളിച്ചോടിയത്.
സംരക്ഷിക്കുവാന്‍ ഉത്തരവാദിത്വമുള്ള അമ്മ കുട്ടിയെ ഉപേക്ഷിക്കുകയും ഭര്‍ത്താവിനെ വഞ്ചിക്കുകയും ചെയ്ത കുറ്റത്തിനാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റീസ് ആക്ട്, ഐപിസി 317 വകുപ്പുകള്‍ പ്രകാരമാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.