ദത്ത് വിവാദം: ഡി.എൻ.എ പരിശോധന ഫലം പുറത്ത് ; കുഞ്ഞ് അനുപമയുടെ തന്നെ

തിരുവനന്തപുരം : കേരളം ഉറ്റുനോക്കിയ ദത്ത് വിവാദത്തിൽ വിധി അമ്മയോടൊപ്പം. ഡി .എൻ.എ ഫലം പുറത്തുവന്നു,കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞു. ആന്ധ്രയിലെ ദമ്പതികളില്‍ നിന്നേറ്റുവാങ്ങിയ കുഞ്ഞിനെ കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെത്തിച്ചത്. ശിശു ക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരുഃഅടങ്ങുന്ന നാലംഗ സംഘമാണ് കുഞ്ഞുമായി എത്തിയത്

ഡിഎന്‍എ ഫലമാണ് ദത്ത് വിവാദത്തിലെ പ്രധാന തെളിവാകാന്‍ പോകുന്നത്. ഫലം അനുകൂലമായാതിനാൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന അനുപമയുടെ വാദം അംഗീകരിക്കപ്പെടും. അനുപമയുടെ അച്ഛനടക്കമുള്ളവര്‍ വീണ്ടും പ്രതിക്കൂട്ടിലാകും. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്റ കേസിലെ ഇടപെടലും ചോദ്യം ചെയ്യപ്പെടും.

Hot Topics

Related Articles