എംജി സർവകലാശാല വാർത്തകൾ അറിയാം

ബി എഡ്, പീ ജി പ്രവേശനം:  സപ്ലിമെന്ററി അലോട്‌മെന്റ്

Advertisements

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള  കോളേജുകളിലെ ഏകജാലകം വഴിയുള്ള ബിരുദാനന്തര – ബിരുദ, ബി എഡ്  പ്രവേശനത്തിന്റെ ഒന്നാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു.  ഒന്നാം സപ്ലിമെന്ററി അലോട്‌മെന്റ് ലഭിച്ച അപേക്ഷകർ  ഓൺലൈനായി അടക്കേണ്ട സർവ്വകലാശാല ഫീസടച്ച് അലോട്മന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവമ്പർ 26 ന്  വൈകുന്നേരം  നാലു മണിയ്ക്കകം അലോട്മന്റ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനം നേടണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്തവരുടേയും ഫീസൊടുക്കിയ ശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്മന്റ് റദ്ദാകും.

ഒന്നാം സപ്ലിമെന്ററി അലോട്‌മെന്റിൽ പ്രവേശനത്തിനർഹത നേടിയ അപേക്ഷകർ തങ്ങൾക്ക് അലോട്മന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടുന്നപക്ഷം ഓൺലൈനായി ഒടുക്കുന്ന യൂണിവേഴ്‌സിറ്റി ഫീസിനു പുറമേ ട്യൂഷൻ ഫീ ഉൾപ്പെടെയുള്ള ഫീസ് കോളേജുകളിൽ ഒടുക്കി പ്രവേശം ഉറപ്പാക്കേണ്ടതാണ്.

മുൻ അലോട്‌മെന്റുകളിൽ സ്ഥിരപ്രവേശമെടുത്ത് നിൽക്കുന്നവർ ഒന്നാം സപ്ലിമെന്ററി അലോട്‌മെന്റിൽ  പങ്കെടുക്കുകയും അലോട്‌മെന്റ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത്തരക്കാർ നിലവിൽ ലഭിച്ച അലോട്‌മെന്റിൽ തന്നെ പ്രവേശനമെടുക്കേണ്ടതാണ്. ഇത്തരക്കാരുടെ മുൻ അലോട്‌മെന്റ് റദ്ദാക്കപ്പെട്ടിട്ടുണ്ട്.

വോക്-ഇൻ-ഇന്റർവ്യൂ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സൈക്കോളജി വിഭാഗത്തിൽ ഒരു ഗസ്റ്റ് അധ്യാപകന്റെ/അധ്യാപികയുടെ താൽക്കാലിക ഒഴിവിലേക്ക് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. യു.ജി.സി. അംഗീകരിച്ച യോഗ്യതയുള്ളവർക്ക് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നവമ്പർ 29 ന് രാവിലെ 11ന് പഠനവകുപ്പിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്‌സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനായി യോഗ്യരായവരുടെ വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. നവംബർ 30ന് രാവിലെ 10.30ന് ഭരണവിഭാഗത്തിലെ 21-ാം നമ്പർ മുറിയിലാണ് ഇന്റർവ്യൂ. 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തരബിരുദം (സ്റ്റാറ്റിസ്റ്റിക്‌സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്/ ബയോ സ്റ്റാറ്റിസ്റ്റിക്‌സ്) ആണ് സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തിൽ വേണ്ട യോഗ്യത. 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തര ബിരുദം (ഡാറ്റ സയൻസ്/ കമ്പ്യൂട്ടർ സയൻസ്/ എം.സി.എ.) ആണ് കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ വേണ്ട യോഗ്യത ആർ. ആന്റ് പൈതൺ പ്രോഗ്രാമിൽ പ്രാവീണ്യവും ഡാറ്റ സയൻസ്/ ഡാറ്റ അനലിറ്റിക്‌സിൽ അധ്യാപന പരിചയവുമുള്ള പിഎച്ച്.ഡി./ യു.ജി.സി.-സി.എസ്.ഐ.ആർ./ ജെ.ആർ.എഫ്./ നെറ്റ് യോഗ്യതയുള്ളവർക്ക്  മുൻഗണന ഉണ്ടായിരിക്കും. താല്പര്യമുള്ളവർ വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്/ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ്, അധിക യോഗ്യത എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകൾ ഹാജരാക്കണം. വോക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ കോവിഡ് 19 പ്രോട്ടോക്കോൾ കർശനമായി പാലിക്കണം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി വകുപ്പിൽ എം.എസ് സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി (കെമിസ്ട്രി) ബാച്ചിലേക്ക് (2021 അഡ്മിഷൻ) എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. കൂടാതെ എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകൾ നിയമപ്രകാരം പുനർവിജ്ഞാപനം ചെയ്തിട്ടും നികത്താനാകാത്ത സാഹചര്യത്തിൽ സർവകലാശാല നിയമപ്രകാരം പ്രസ്തുത സീറ്റുകളിലേക്ക് ഒ.ഇ.സി., എസ്.ഇ.ബി.സി., ജനറൽ വിഭാഗക്കാരെ പരിഗണിക്കും. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യതാ രേഖകളുമായി നവംബർ 25ന് വൈകീട്ട് 3.30നകം സർവകലാശാല ഭരണവിഭാഗത്തിലെ 21-ാം നമ്പർ മുറിയിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: tel:9447452706

മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപ്പതിയിൽ ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇൻ യോഗ കോഴ്‌സിലേക്ക് എസ്.സി. വിഭാഗത്തിൽ ആറും, എസ്.ടി. വിഭാഗത്തിൽ രണ്ടും സീറ്റൊഴിവുണ്ട്. എം.ജി. സർവകലാശാല അംഗീകരിച്ച ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകൾ നിയമപ്രകാരം പുനർവിജ്ഞാപനം ചെയ്തിട്ടും നികത്താനാകാത്ത സാഹചര്യത്തിൽ സർവകലാശാല നിയമപ്രകാരം പ്രസ്തുത സീറ്റുകളിലേക്ക് ഒ.ഇ.സി., എസ്.ഇ.ബി.സി., ജനറൽ വിഭാഗക്കാരെ പരിഗണിക്കും. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി 2021 നവംബർ 25ന് വൈകീട്ട് 3.30നകം ഭരണവിഭാഗത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ (റൂം നമ്പർ 21) നേരിട്ട് എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: tel:9447569925

പരീക്ഷാ ഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. മ്യൂസിക് – വോക്കൽ, എം.എ. മ്യൂസിക് – വീണ, എം.എ. മ്യൂസിക് – വയലിൻ, എം.എ. ഭരതനാട്യം, എം.എ. മോഹിനിയാട്ടം, എം.എ. മൃദംഗം, എം.എ. മദ്ദളം, എം.എ. കഥകളി – വേഷം എന്നീ വിഷയങ്ങളുടെ പി.ജി.സി.എസ്.എസ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ഫിസിക്‌സ് പി.ജി.സി.എസ്.എസ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.