കോട്ടയം ബസേലിയോസ് കോളേജിന് മുന്നിലെ എടിഎം കൗണ്ടർ ഇനി വിശപ്പകറ്റും ; നിറവ് സൗജന്യ ഭക്ഷണപ്പൊതി വിതരണം നാളെ മുതൽ

കോട്ടയം: കോട്ടയം ബസേലിയസ് കോളജിനു മുൻപിൽ സ്ഥാപിച്ചിരുന്ന എ. എം കൗണ്ടർ ഇനി മുതൽ വിശക്കുന്നവരുടെ വയർ നിറയ്ക്കാനുള്ള സൗജന്യ ഭക്ഷണപ്പൊതി വിതരണത്തിന്റെ കേന്ദ്രമായി മാറും. ബസേലിയസ് കോളജിൽ ആവിഷ്കരിച്ച “നിറവ് ” എന്ന പദ്ധതിയുടെ ഭാഗമായി ആഹാരത്തിന് ബുദ്ധിമുട്ട് നേരിടുന്ന ആളുകൾക്ക് ഭക്ഷണം നൽകും. കോളജ് വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടുവരുന്ന ഭക്ഷണപ്പൊതികൾ വിശക്കുന്ന ആർക്കും ഇനി ഈ കൗണ്ടറിൽ നിന്നും സൗജന്യമായി എടുക്കുവാൻ കഴിയുന്ന തരത്തിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. എല്ലാ പ്രവർത്തി ദിനങ്ങളിലും സൗജന്യ ഭക്ഷണപ്പൊതി വിതരണം ഉണ്ടായിരിക്കുന്നതാണ്. കോള ജിലെ എൻഎസ്എസ്, എൻസിസി, എംജിഒസിഎസ്എം , കോളേജ് യൂണിയൻ എന്നിവയുടെ സഹകരണത്തോടെയാണ് നിർവ് പദ്ധതി ആരംഭിക്കുന്നത്.

Advertisements

Hot Topics

Related Articles