കോട്ടയം ജില്ലയിൽ ട്രാഫിക് നിയമം തെറ്റിച്ചവർക്ക് ഉപദേശവും മിഠായിയും ; വ്യത്യസ്ത പരിപാടിയുമായി ബസേലിയസ് കോളേജ് എൻഎസ്എസ് പ്രവർത്തകരും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും

കോട്ടയം: നവംബർ 22ന് റോഡ് ട്രാഫിക്ക് ഇരകൾക്കുള്ള ലോക സ്‌മരണ ദിനത്തോട് 
അനുബന്ധിച്ച്  ബസേലിയസ് കോളേജ് നാഷണൽ സർവീസ് സ്കീമും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും ട്രാഫിക് നിയമബോധവത്കണം നടത്തി . ഈരയിൽ കടവ് മണിപ്പുഴ ബൈപ്പാസ് റോഡിലൂടെ ട്രാഫിക് നിയമം തെറ്റിച്ച് വന്ന വാഹനങ്ങൾക്ക് കൈകാട്ടി സ്നേഹത്തോടെ തെറ്റ് ചൂണ്ടിക്കാണിക്കുകയും മധുരം നൽകുകയും ചെയ്തു.

Advertisements

ബസേലിയസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബിജു തോമസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. വിജു കുര്യൻ, പ്രഫ. ആഷ്ലി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് മാതൃകാപരമായ പരിപാടി നടന്നത്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർമാരായ ഗണേഷ് കുമാർ , സുനിൽ കുമാർ എന്നിവർ പരിപാടിയുടെ ഭാഗമായി വോളണ്ടിയേഴ്സനോട് സംവദിച്ചു.
വോളണ്ടീർ  സെക്രട്ടറി അസ്നമോൾ ഷൈൻ , ആർ. ആർ. സി. സെക്രട്ടറി  അരവിന്ദ്  കെ. ആർ. എന്നിവർ വോളണ്ടിയേഴ്സിനെ നയിച്ചു.

Hot Topics

Related Articles