കോട്ടയം: വടവാതൂർ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ഉത്സവം മാർച്ച് 11 മുതൽ 18 വരെ നടക്കും. മാർച്ച് 11 ന് വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. വൈകിട്ട് ഏഴരയ്ക്ക് തിരുവരങ്ങ് ഉദ്ഘാടനവും സ്വീകരണവും നടക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്ദഗോപൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ പദ്മശ്രീ പുരസ്‌കാരം നേടിയ ഡോ.സി.ഐ ഐസക്കിനെ യോഗത്തിൽ ആദരിക്കും.
തുടർന്ന് ക്ഷേത്രത്തിൽ ഭക്തിഗാനമേള നടക്കും. മാർച്ച് 12 ഞായറാഴ്ച രാവിലെ ഏഴിന് ക്ഷേത്രത്തിൽ ശ്രീബലി. രാവിലെ 11 ന് ഉത്സവബലിയും, 12.30 ന് ഉത്സവബലി ദർശനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പ്രസാദമൂട്ട്. വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി. വൈകിട്ട് ആറരയ്ക്ക് ദീപാരാധന, ദീപക്കാഴ്ച. രാത്രി ഒൻപതിന് കൊടിക്കീഴിൽ വിളക്ക്. വൈകിട്ട് ഏഴരയ്ക്ക് ചാക്യാർക്കൂത്ത് എന്നിവ നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നാം ഉത്സവദിവസമായ മാർച്ച് 13 ന് ക്ഷേത്രത്തിൽ രാവിലെ ഏഴരയ്ക്ക് ശ്രീബലി. 11 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദർശനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പ്രദാസമൂട്ട്. വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി. രാത്രി ഒൻപതിന് കൊടിക്കീഴിൽ വിളക്ക് എന്നിവ നടക്കും. രാത്രി ഏഴരയ്ക്ക് തിരുവരങ്ങിൽ തിരുവാതിര കളി അരങ്ങേരും.
മാർച്ച് 14 ന് ഏഴരയ്ക്ക് ക്ഷേത്രത്തിൽ ശ്രീബലി, 11 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദർശനം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പ്രസാദമൂട്ട്. വൈകിട്ട് ആറരയ്ക്ക് ദീപാരാധന, ദീപക്കാഴ്ച. രാത്രി ഒൻപതിന് കൊടിക്കീഴിൽ വീളക്ക്. രാത്രി ഏഴരയ്ക്ക് തിരുവാതിരകളി. രാത്രി എട്ടരയ്ക്ക് നൃത്തസന്ധ്യ. മാർച്ച് 15 രാവിലെ 11 ന് ഉത്സവബലിയും, ഉത്സവബലി ദർശനവും നടക്കും. വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി നടക്കും. രാത്രി ഒൻപതിന് വടുവാമനപുരത്തപ്പന്റെ അഞ്ചാം പുറപ്പാട് നടക്കും. രാത്രി ഏഴരയ്ക്ക് വീണക്കച്ചേരി നടക്കും.
മാർച്ച് 16 ന് വൈകിട്ട് അഞ്ചിന് ക്ഷേത്രത്തിൽ കാഴ്ച ശ്രീബലി നടക്കും. രാത്രി ഏഴരയ്ക്ക് തിരുവാതിരകളിയും, രാത്രി എട്ടിന് കഥകളി കർണ്ണശപഥം അരങ്ങേറും. ഏഴാം ഉത്സവ ദിവസമായ മാർച്ച് 17 ന് രാവിലെ ഏഴരയ്ക്ക് ശ്രീബലി എഴുന്നെള്ളത്ത്. സജേഷ് സോമന്റെയും സംഘത്തിന്റെയും പഞ്ചവാദ്യം നടക്കും. 12.30 ന് ഉത്സവബലിയും, തുടർന്ന് പള്ളിവേട്ട സദ്യയും നടക്കും. വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലിയും, ക്ഷേത്രത്തിൽ ദേശവിളക്കും നടക്കും. രാത്രി 12 ന് പള്ളിനായാട്ട് നടക്കും. രാത്രി എട്ടരയ്ക്ക് നാട്യായനം , തുടർന്ന് നാട്യനാടകം ഭസ്മാസുരമോഹിനി നടക്കും.
ആറാട്ട് ദിനമായ മാർച്ച് 18 ശനിയാഴ്ച രാവിലെ എട്ടിന് ക്ഷേത്രത്തിൽ പുരാണ പാരായണം. തിരുവരങ്ങിൽ വൈകിട്ട് ഏഴരയ്ക്ക് സംഗീതക്കച്ചേരി. വൈകിട്ട് മൂന്നിന് ആറാട്ട് പുറപ്പാട്. നാലിന് കരിപ്പാപ്പടിയിൽ എകെഎച്ച്എച്ച്എസ്എസിന്റെ സ്വീകരണം. 4.30 ന് തേവർകുന്ന് മഹാദേവക്ഷേത്രത്തിൽ സ്വീകരണം. വൈകിട്ട് അഞ്ചിന് വടവാതൂർ കവലയിൽ പ്രത്യേകം തയ്യാറാക്കിയ സേവാ പന്തലിൽ സ്വീകരണവും പറയെടുപ്പും. തുടർന്ന്, മയിലാട്ടം നടക്കും.
വൈകിട്ട് ആറിന് വേലർ മഹാസഭയുടെ സ്വീകരണം, ആറരയ്ക്ക് എസ്എൻഡിപിയുടെ സ്വീകരണം. രാത്രി ഏഴിന് എൻഎസ്എസ് വക സ്വീകരണവും നടക്കും. രാത്രി എട്ടിന് താഴത്തിടത്തിൽ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ സ്വീകരണം നടക്കും. തുടർന്ന്, ക്ഷേത്രത്തിൽ നവമി ഓർക്കസ്ട്രയുടെ ഭക്തിഗാനമേള നടക്കും. രാത്രി ഒൻപതിന് ആറാട്ട്, പത്തിന് ആറാട്ട് എതിരേൽപ്പ് നടക്കും. കലാമണ്ഡലം പുരുഷോത്തമന്റെയും സംഘത്തിന്റെയും പാണ്ടിമേളം നടക്കും. രാത്രി 12 ന് വലിയകാണിക്കയും, വെടിക്കെട്ടോടെയും നടക്കുന്ന കൊടിയിറക്കോടെ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനമാകും.