തിരുവല്ല കവിയൂർ കോട്ടൂർ ക്ഷേത്രത്തിന് സമീപം തീ പിടിച്ചു : അഗ്നിരക്ഷാ സേന എത്തി തീ കെടുത്തി; വീഡിയോ കാണാം 

തിരുവല്ല:  കവിയൂർ കോട്ടൂർ തൃക്കക്കുടി ഗുഹാക്ഷേത്രത്തിനു സമീപമുള്ള ഒരേക്കർ സ്ഥലത്തെ കാടിനു തീപിടിച്ചു. വലിയപറമ്പിൽ വിജയന്റെ സ്ഥലത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ  ആണ് തീ ആളിക്കത്തുന്നത് സമീപവാസികൾ കണ്ടത്. തുടർന്ന് അതുവഴി വന്ന വഴിയാത്രക്കാരും സമീപവാസികളും ചേർന്ന് വെള്ളം കോരിയൊഴിച്ച് കെടുത്തുവാൻ ശ്രമിച്ചെങ്കിലും കരിയിലയും, ഉണങ്ങിയ എഴിമ്പുല്ലും തിങ്ങിനിറഞ്ഞ പുരയിടമായതിനാൽ തീ ആളിപ്പടർന്നു.  

Advertisements

നാട്ടുകാർ തിരുവല്ല ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിച്ചേർന്ന ഫയർഫോഴ്സ് തീ നിയന്ത്രണ  വിധേയമാക്കിയത്. സമീപ പ്രദേശത്തെ രണ്ടു വീടുകളിലേക്ക് തീപടരാതെ നിയന്ത്രണത്തിലാക്കാൻ സേനാംഗങ്ങൾക്ക് കഴിഞ്ഞു.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്റ്റേഷൻ ഓഫീസർ ആർ ബാബു, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധുസൂദനൻ നായർ എന്നിവർ നേതൃത്വം നൽകി. സമീപവാസികളോടെപ്പം

പഞ്ചായത്തു മെമ്പർ സിന്ധു വി എസ്, പ്രവീൺ ഗോപിയും സേനാംഗങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകി.

Hot Topics

Related Articles