സ്റ്റുഡൻസ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി 

 കിടങ്ങൂർ : കിടങ്ങൂർ സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് 2020 -22 ബാച്ചിന്റെ പാസ്സിംഗ് പരേഡ് നടത്തി. കിടങ്ങൂർ പോലീസ് സി ഐ ബിജു കെ ആർ മുഖ്യാതിഥിയായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ എബി കുര്യാക്കോസ് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ പി.ടി.എ  പ്രസിഡന്റ് ഫിലിപ്പ് കൂട്ടത്തിനാൽ,സ്റ്റാഫ്‌ സെക്രട്ടറി സോജൻ കെ സി, ഡെറ്റി ശോശാമ്മ സ്റ്റീഫൻ,  മെയ്മോൾ ജോസഫ്, ജീതീഷ്, സി പി ഓ മാരായ ജോമി  ജെയിംസ്, സ്മിത കുമാരി തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ മാർച്ച്പാസ്റ്റ്, ദേശീയ പതാക വന്ദനം, പ്രതിജ്ഞ, തുടങ്ങിയവയും  വിശിഷ്ട അതിഥികളെ അഭിവാദ്യം ചെയ്തുകൊണ്ട്  സല്യൂട്ട് നൽകുകയും ചെയ്താണ് പ്രോഗ്രാമുകൾ  നടന്നത്.

Advertisements

Hot Topics

Related Articles