വെമ്പള്ളി കനാൽ തുറന്നു ജലവിതരണം ആരംഭിച്ചു: മോൻസ് ജോസഫ് എംഎൽഎ

കുറവിലങ്ങാട് : കനാൽ ഇടിഞ്ഞത് മൂലം പ്രതിസന്ധിയിൽ ആയിരുന്ന കാണക്കാരി പഞ്ചായത്തിലെ വെമ്പള്ളി കനാൽ നിർമ്മാണം പൂർത്തീകരിച്ച് ജലവിതരണം ആരംഭിച്ചതായി അഡ്വ. മോൻസ്  ജോസഫ് എംഎൽഎ അറിയിച്ചു. മൂവാറ്റുപുഴവാലി ഇറിഗേഷൻ പ്രോജക്ടിന്റെ കീഴിലുള്ള വെമ്പള്ളി – കടപ്പൂര് ഡിസ്ട്രിബ്യൂട്ടറിയിൽ വർഷങ്ങളായി ജലവിതരണം നിർത്തിവച്ചിരിക്കുകയാണ്. വെമ്പള്ളി ഭാഗത്ത് കനാൽ ഇടിഞ്ഞതിനെ തുടർന്ന്  താൽക്കാലികമായി ഉണ്ടാക്കിയ ക്രമീകരണങ്ങൾ ഓരോ വർഷവും ഏർപ്പെടുത്തിയെങ്കിലും ഇതൊന്നും ഫലപ്രദമാകാതെ വന്ന സാഹചര്യത്തിലാണ് ശാശ്വത പരിഹാരത്തിനുള്ള വികസന പദ്ധതിക്ക് എംഎൽഎ നിർദേശിച്ചത് പ്രകാരം എം വി ഐ പി ഉദ്യോഗസ്ഥർ രൂപം നൽകിയത്. ഇതിന്റെ  അടിസ്ഥാനത്തിൽ ചെയിനേജ് 1410 മുതൽ 1500 വരെയുള്ള 90 മീറ്റർ കനാൽ സുരക്ഷിതമായി പുനർ നിർമ്മിക്കാനുള്ള തീരുമാനമാണ് കൈക്കൊണ്ടത്. ഇതുപ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കിയതിനെ തുടർന്നാണ് വെമ്പള്ളി കനാൽ തുറക്കാൻ കഴിഞ്ഞത് . ഇതിനായി 98 ലക്ഷം രൂപയുടെ പദ്ധതിയാണ് അനുവദിച്ചതെന്ന് മോൻസ്  ജോസഫ് എംഎൽഎ വ്യക്തമാക്കി.

Advertisements

വെമ്പള്ളി കനാൽ തുറന്നതിലൂടെ ഇന്നലെ രാത്രി മുതൽ വെള്ളം ഒഴുകി തുടങ്ങിയിരുന്നു. കനാൽ നിർമാണം പൂർത്തീകരിക്കുന്നതിന് ഒരാഴ്ചത്തെ ജോലി അവശേഷിക്കുന്നുണ്ടെങ്കിലും കടുത്ത വരൾച്ച മൂലം വെള്ളം കിട്ടാതെ ജനങ്ങൾ പ്രയാസപ്പെടുന്ന സാഹചര്യം മുൻനിർത്തിയാണ് എംഎൽഎ ഇടപെട്ട് ജലവിതരണത്തിന് സാഹചര്യം ഉണ്ടാക്കിയത്. വെമ്പള്ളി കനാലിൽ കോൺക്രീറ്റ് പൂർത്തിയാക്കാനുള്ള അന്തിമ റീച്ചിൽ ടർപോളിൻ  ഷീറ്റ് കനാലിന്റെ ഉള്ളിൽ വിരിച്ചാണ് ഇപ്പോൾ വെള്ളം കടത്തി വിട്ടിരിക്കുന്നത്. ജലവിതരണം നിർത്തിയാൽ ഉടനെ വെമ്പള്ളി കനാലിന്റെ ബാക്കി ഭാഗവും കോൺക്രീറ്റ് ചെയ്ത് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതാണ് .മാർച്ച് പകുതിക്ക് ശേഷമുള്ള അടുത്ത ടേൺ ജലവിതരണത്തിനു മുമ്പായി വെമ്പള്ളി കനാലിന്റെ അവശേഷിക്കുന്ന നിർമ്മാണ ജോലികളും പൂർണമായും പൂർത്തിയാക്കുമെന്ന് മോൻസ് ജോസഫ്  വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാങ്കേതിക പ്രശ്നങ്ങൾ മൂലം ജലവിതരണത്തിന് തടസ്സം നേരിടുന്ന കോതനല്ലൂർ റെയിൽവേ ആകാശ കനാലിലൂടെ തടസ്സങ്ങൾ നീക്കം ചെയ്ത് ജലവിതരണം നടത്താൻ കഴിഞ്ഞതായി എംഎൽഎ വ്യക്തമാക്കി . ഇതിലൂടെ കുറുമുള്ളൂർ  ഡിസ്ട്രിബ്യൂട്ടറിയിലൂടെ വെള്ളം കടത്തി അതിരമ്പുഴയിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. വെള്ളം കടന്നു  പോരാൻ തടസ്സം നേരിടുന്ന വാക്കാട് -ചേരുംതടം തണലിൽ സ്പെഷ്യൽ ടീമിനെ ചുമതലപ്പെടുത്തി ഇൻസ്പെക്ഷൻ നടത്തുന്നതിന് നടപടി സ്വീകരിച്ചതായി മോൻസ് ജോസഫ് അറിയിച്ചു.

എം വി ഐ പി കനാൽ വീണ്ടും തുറന്നതിലൂടെ കുറവിലങ്ങാട് ടൗണിലൂടെ കടന്നുപോകുന്ന മെയിൻ കനാലിൽ ഉൾപ്പെടെ സമർത്ഥമായി വെള്ളം ഒഴുകുന്നത് കടുത്ത വരൾച്ചയിൽ ഭൂമിക്ക് കുളിർമയും മനുഷ്യർക്ക് ആശ്വാസവുമായി തീർന്നതായി മോൻസ് ജോസഫ്  വ്യക്തമാക്കി. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ എല്ലാ കലാലുകളിലും ജലവിതരണം നടത്താൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട് . അടുത്തഘട്ടത്തിലും ജല  വിതരണം മാർച്ച് 20 നോട് അനുബന്ധിച്ച് നടത്തുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കുറുപ്പന്തറ എം വി ഐ പി ഓഫീസ് അധികൃതർ അറിയിച്ചു.

Hot Topics

Related Articles