തിരുവല്ല : കുമ്പഴ റോഡിൽ കറ്റോട് പാലത്തിന്റെ കൈവരി തകർന്ന നിലയിൽ. ഇന്ന് പുലർച്ചെ ലോറിയിടിച്ച് കൈവരികൾ തകർന്നതായി നാട്ടുകാർ പറയുന്നു. കൈവരികൾ പൂർണ്ണമായി തകർന്ന പാലത്തിലൂടെയാണ് പന്ത്രണ്ടു മണിക്കൂർ നേരമായിട്ടും വാഹനങ്ങൾ ഇടതടവില്ലാതെ പോയിക്കൊണ്ടിരിക്കുന്നത്. ഒരു അപായ സൂചന ബോർഡോ , താൽകാലിക കൈവരിയോ ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്നും വെക്കുവാൻ തയ്യാറായിട്ടില്ല എന്നത് വളരെ ദുഃഖകരമാണ്. സ്കൂട്ടർ യാത്രികർ ശ്രദ്ധിച്ചില്ല എങ്കിൽ വളരെ വലിയ ഒരു ദുരന്തമാണ് ഇവിടെ അവരെ കാത്തിരിക്കുന്നത്. തകർന്ന കൈവരിയുടെ എതിർ ഭാഗത്തെ കൈവരികൾ തകർത്ത് സിമന്റ് മിശ്രണ വാഹനം മറിഞ്ഞ് ഒരാൾ മരിച്ച സംഭവം നടന്നിട്ട് അധിക വർഷങ്ങൾ ആയിട്ടില്ല.
അന്ന് മാസങ്ങളോളം കൈവരിക്ക് പകരം ടാർ വീപ്പകൾ വെച്ച് താൽക്കാലിക കൈവരിയായി ഉപയോഗിച്ചിരുന്നു. ഇന്നത്തെ സംഭവം നടന്നിട്ട് പന്ത്രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും ഇതുവരെ ഒരു അപായ സൂചനാ ബോർഡു പോലും അധികൃതർ വെച്ചിട്ടില്ല. ആരെങ്കിലും രാത്രിയിൽ അപകടത്തിൽ പെട്ടിട്ടു നടപടിയെടുക്കുന്ന സ്ഥിരം രീതിയിൽ നിന്നു മാറ്റം വരുത്തുവാൻ തയ്യാറാകാതെ നിൽക്കുകയാണ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വകുപ്പ് അധികൃതർ. മന്ത്രിമാരും എംഎൽഎ മാർ അടക്കം രാവിലെ മുതൽ തേരാപ്പാരെ പോകുന്ന ശബരിമല റോഡ് എന്ന് വിശേഷണമുള്ള ഈ റോഡിന്റെ ഈ അവസ്ഥ ഇതു വരെ അധികൃതർ അറിയാഞ്ഞതോ അതോ മറ്റൊരു അപകടം നടന്നിട്ട് നടപടി സ്വീകരിക്കുവാൻ വേണ്ടിയുള്ള കാത്തിരിപ്പോ. ശബരിമല സീസണിൽ കോടികൾ മുടക്കി പണിയുന്ന തിരുവല്ല – കുമ്പഴ റോഡിലെ ഈ ഇടുങ്ങിയ പാലത്തിന് ഇനിയെങ്കിലും ശാപമോക്ഷം കിട്ടുമോ.