കുറ്റവിചാരണ വേഗം കൂട്ടാൻ വീഡിയോ വിസ്താരം പ്രോത്സാഹിപ്പിക്കണം: ഋഷിരാജ് സിംഗ്

കോട്ടയം : ലഹരിമരുന്നിനെതിരായ പോരാട്ടം കടുപ്പിക്കുന്നതിന് അത്തരം കുറ്റ വിചാരണകൾക്ക് വേഗം കൂട്ടണമെന്ന് മുൻ ഡിജിപി ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു. വിചാരണകൾക്ക് വേഗം കൂട്ടുന്നതിന് വീഡിയോ വിചാരണകൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

‘ലഹരി തിന്മകൾക്കെതിരെ അഭിഭാഷകർ ‘ എന്ന വിഷയത്തിൽ ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയത്ത് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോടതികളെ കരുത്തരാക്കുകയാണ് ലഹരി തിന്മകൾക്കെതിരായ പോരാട്ടത്തിനുള്ള ഒരു സുപ്രധാന മാർഗ്ഗം, അതിനായി അഭിഭാഷക സമൂഹം യത്നിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പത്മശ്രീ അവാർഡ് ജേതാവ് ഡോ. സി.ഐ. ഐസക്കിന് അഭിഭാഷകരുടെ ആദരവ് സമർപ്പിച്ചു. ഭാരതീയ അഭിഭാഷക പരിഷത്തിന് വേണ്ടി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. വിളക്കുടി എസ്.രാജേന്ദ്രൻ പൊന്നാട അണിയിച്ചു.

അഡ്വ.ബിന്ദു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ അഡ്വ. വി.ജി.വിജയകുമാർ, അഡ്വ.അനിൽ ഐക്കര തുടങ്ങിയവർ സംസാരിച്ചു.
അഡ്വ. അജി.ആർ. നായർ, അഡ്വ. ബി. അശോക്, അഡ്വ.ജോഷി ചീപ്പുങ്കൽ തുടങ്ങിയവർ മുഖ്യാതിഥികളെ പരിചയപ്പെടുത്തി.

തുടർന്ന് നടന്ന യൂണിറ്റ് സമ്മേളനം അഡ്വ.വിളക്കുടി എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ വക്താക്കളാകണം അഭിഭാഷകർ എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അഡ്വ.ബി.അശോക് മുഖ്യപ്രഭാഷണം നടത്തി. ‘കോട്ടയം കോടതി സമുച്ചയം ഉടൻ പൂർത്തീകരിക്കണം’ എന്ന ആവശ്യമുന്നയിച്ച് അഡ്വ.കെ.എം. രശ്മി അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. ദേശീയ സമിതിയംഗം അഡ്വ.സേതുലക്ഷ്മി ജില്ലാ പ്രസിഡൻ്റ് അഡ്വ.ജോഷി ചീപ്പുങ്കൽ ,ജില്ലാ സെക്രട്ടറി അഡ്വ. കെ.പി.സനൽകുമാർ യൂണിറ്റ് ഭാരവാഹികളായ അഡ്വ. ബിന്ദു ഏബ്രഹാം, അഡ്വ.വി.ജി.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി അഡ്വ. ബിന്ദു ഏബ്രഹാം, (പ്രസിഡൻ്റ്) അഡ്വ.രാഹുൽ (സെക്രട്ടറി), അഡ്വ.ചന്ദ്രമോഹനൻ വി, (ട്രഷറർ), എന്നിവരെയും അഡ്വ.കെ എം രശ്മി, അഡ്വ. എം എസ് ഗോപകുമാർ (വൈസ് പ്രസിഡണ്ടുമാർ)
അഡ്വ.എസ് പ്രദീപ് കുമാർ, ശ്രീകല എം.ദാസ് (ജോ. സെക്രട്ടറിമാർ) ഹരീഷ് കുമാർ എസ്, വിനീഷ് കെ പിള്ള, പ്രസന്നകുമാരി, സ്മിതാകുമാരി പി,
എന്നിവരെ കമ്മിറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.