ദോഹ: ഇമ്മാനുവേൽ മാര്‍ത്തോമ യുവജനസഖ്യത്തിന്റെ ഒരു വർഷക്കാലം നീണ്ടുനിന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. കാലഘട്ടത്തിനു അനുയോജ്യമായ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകണം എന്നും, സാമൂഹ്യ സേവന പ്രവത്തനങ്ങളിലൂടെ ദൈവീക കൃപാവരം മറ്റുള്ളവരിലേക്ക് ചൊരിയുകയും ചെയ്യണം എന്നുള്ളതാണ് യുവത്വത്തിന്റെ ധർമ്മം എന്ന് മാർത്തോമ്മാസഭ ചെന്നൈ -ബാംഗ്ലൂർ ഭദ്രാസനാധിപൻ റൈറ്റ് റെവ ഡോ മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ പറഞ്ഞു. .
സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ദോഹ ഇമ്മാനുവേൽ മാർത്തോമാ ഇടവകയിൽവെച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടവക വികാരിയും യുവജനസഖ്യം പ്രസിഡന്റുമായ റെവ എം ജെ ചെറിയാൻ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ഒരു വർഷക്കാലം നീണ്ടു നിന്ന സേവന പ്രവർത്തങ്ങളുടെ ലഘുവിവരം അടങ്ങിയ വീഡിയോ സമ്മേളത്തിൽ പ്രദർശിപ്പിക്കുകയും അൻപതു പേർ അടങ്ങിയ ഗായകസംഘം സുവർണ ജുബിലി ഗാനം ആലപിക്കുകയും ചെയ്തു.
പിന്നിട്ട അൻപതു വർഷത്തെ ചരിത്ര രേഖകൾ ഉൾപ്പെടുത്തി “അയനം അൻപതിൽ” എന്ന സുവനീർ റൈറ്റ്. റെവ. ഡോ. മാത്യൂസ് മാർ
മക്കാറിയോസ് എപ്പിസ്കോപ്പ തിരുമേനി യുവജനസഖ്യം പ്രസിഡന്റു റെവ. എം. ജെ ചെറിയാനു ആദ്യപ്രതി നൽകി പ്രകാശനം നിർവഹിച്ചു.
ദോഹ ഇവാഞ്ചലിക്കൽ ഇടവക വികാരി റെവ. ജേക്കബ് തോമസ്, ദോഹ സി. എസ്. ഐ ഇടവക വികാരി റെവ. ഡോ. ജോൺസൺ പീറ്റർ കുന്നംപ്പള്ളി, ഐ സി സി പ്രസിഡന്റ് ശ്രീ. പി. എൻ ബാബുരാജ്, ഐ സി ബി ഫ് പ്രസിഡന്റ് ശ്രീ. വിനോദ് നായർ, ഐ ഡി സി സി ചിഫ് കോർഡിനേറ്റർ ശ്രീ. ജൂട്ടാസ് പോൾ, ഇടവക സെക്രട്ടറി ശ്രീ. സി. റ്റി എബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു .
ഇമ്മാനുവേൽ മാര്‍ത്തോമ യുവജനസഖ്യം സെക്രട്ടറി ഫെബിൻ വർക്കി വർഗ്ഗീസ് സ്വാഗതവും, ഗോൾഡൻ ജൂബിലി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ റോബിൻ എബ്രഹാം കോശി നന്ദിയും അറിയിച്ചു. ജോയിൻ സെക്രട്ടറി രോഹൻ ജോർജ് റോയ്, വനിതാ സെക്രട്ടറി ഷാരോൺ എൽസ സജി, ട്രസ്റ്റീ ലിജു തോമസ്, ഗോൾഡൻ ജൂബിലി കമ്മിറ്റി, യുവജനസഖ്യം കമ്മറ്റി എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.