കുറവിലങ്ങാട് : കാര്‍ഷിക മേഖലയുടെ കരുത്ത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മധ്യകേരള ഫാര്‍മര്‍ പ്രോഡ്യൂസര്‍ കമ്പനിയുടെ ഉദ്ഘാടനം മാർച്ച് 10ന് വെള്ളിയാഴ്ച്ച കോഴാ |യിലുള്ള ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. കപ്പ, നെല്ല്, ചക്ക, വാഴയ്ക്ക തുടങ്ങിയവയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണമടക്കം ലക്ഷ്യമിടുന്ന കമ്പനി കടുത്തുരുത്തി നിയോജകമണ്ഡലം പ്രവര്ത്തനമേഖലയായാണ് പ്രവര്‍ത്തനം നടത്തുന്നത്.
വെള്ളിയാഴ്ച്ച രാവിലെ 10.30ന് നടക്കുന്ന സമ്മേളനത്തിൽ കമ്പനി ഉദ്ഘാടനം ജോസ് കെ. മാണി എംപിയും ഓഫീസ് ഉദ്ഘാടനം തോമസ് ചാഴികാടന് എംപിയും ഔട്ട്ലെറ്റ് ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എയും ആദ്യവില്പന ഉദ്ഘാടനം സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എയും നിര്‍വഹിക്കും. യോഗത്തിൽ കമ്പനി ചെയര്മാന് ജോര്‍ജ് കുളങ്ങര അധ്യക്ഷത വഹിക്കും. എംഎൽഎ മാരായ ജോബ് മൈക്കിള്‍, സി.കെ. ആശ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, മുന്‍ എംപി ജോയി നടുക്കര, മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജോണ്സണ് പുളിക്കീല്‍, പി.വി സുനില്‍, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി തുടങ്ങിയവര്‍ പ്രസംഗിക്കും.
ജോര്‍ജ് കുളങ്ങര ചെയര്‍മാനും പി.എം മാത്യു വര്‍ക്കിംഗ് ചെയര്‍മാനും നിര്‍മ്മല ജിമ്മി, പി.വി സുനിൽ, ജോണ്സണ് പുളിക്കീല്‍, ജോണ്സണ് കൊട്ടുകാപ്പിള്ളിൽ, ലൂക്ക് മാത്യു എന്നിവര്‍ വൈസ് ചെയര്‍പേഴ്സണ്‍സും ബെന്നി തോട്ടപ്പനാല്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ടി.വി. ജയിംസ്, എ എം മാത്യു, അനീഷ് തോമസ് മേല്‍വെട്ടം, അനീഷ് തോമസ്, ജിജോ കെ. ജോസ് എന്നിവര്‍ ഡയറക്ടര്‍മാരുമായാണ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്.