കോട്ടയം: അന്തർദ്ദേശീയ മഹിളാ ദിനാചരണത്തിന്റെ ഭാഗമായി ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ കോട്ടയം ജില്ലാ മഹിളാ സബ്ബ്കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് കൺവൻഷനും സെമിനാറും നടന്നു. ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. ഗീതയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് മഹിളാ കമ്മറ്റി കൺവീനർ ലിസ തങ്കച്ചൻ സ്വാഗതം പറഞ്ഞു.
കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ‘ഡിജിറ്റൽ സാങ്കേതിക മുന്നേറ്റം ലിംഗ സമത്വത്തിന് ‘ എന്ന വിഷയം,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീയേറ്റർ ആക്ടിവിസ്റ്റും ജൻഡർ റിസോഴ്സ് പേഴ്സണുമായ
കെ .എൻ . ഷീബ അവതരിപ്പിച്ചു. ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി.എൻ . സോജൻ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മനു ജി പണിക്കർ, ശ്രീജ.പി.എസ് എന്നിവർ സംസാരിച്ചു. ലിസ തങ്കച്ചൻ ചെയർമാനും ശ്രീജ.പി.എസ് കൺവീനറുമായി പതിനൊന്നു പേരുള്ള മഹിളാ സബ്ബ് കമ്മറ്റിയെയും തെരഞ്ഞെടുത്തു. മോളി തോമസ് യോഗത്തിന് കൃതജ്ഞത പറഞ്ഞു.