തൊഴിലിൽ ഏർപ്പെടുന്ന സ്ത്രീകൾ പീഡിപ്പിക്കപെടുക മാത്രമല്ല ലിംഗ സമത്വം കൊട്ടിഘോഷിക്കുമ്പോഴും തുല്യ ജോലിക്ക് തുല്യവേതനം എന്ന മാനദണ്ഡം പാലിക്കപ്പെടാതെ സ്ത്രീകൾ അവഗണിക്കപ്പെടുകയാണ്. ഇതിനെതിരെ വനിതകളുടെ മുന്നേറ്റം അനിവാര്യമാണ്.ലോക വനിതാ ദിനത്തിന്റെ ഭാഗമായി എൻ.സി.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട മുൻസിപ്പാലിറ്റിയിലെ വനിതാ ശുചീകരണ തൊഴിലാളികളെ ആദരിച്ചു.
വർഷങ്ങളായി നഗര ശുചീകരണം ആത്മാർത്ഥമായി ചെയ്ത് ജനസേവനം നടത്തുന്ന ശുചീകരണ തൊഴിലാളികളുടെ സേവനം മഹനീയമാണെന്ന് അഭിപ്രായപ്പെട്ടു. പത്തനംതിട്ട ഐശ്വര്യ തീയേറ്റർ ജംഗ്ഷനിൽ നടന്ന ചടങ്ങ് എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. മാത്തൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാലി, ജില്ലാ ജനറൽ സെക്രട്ടറി റിജിൻ കരിമുണ്ടയ്ക്കൽ, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ശ്രീലക്ഷ്മി,രഞ്ജു ബിനു, സരസ്വതി പ്രസാദ്, എൻ.വൈ.സി ജില്ലാ വൈസ് പ്രസിഡന്റ് ജിബി വിൻസന്റ്,എൻ.സി.പി മണ്ഡലം വൈസ് പ്രസിഡന്റ് പി ആർ പ്രകാശ്, ആറന്മുള ബ്ലോക്ക് സെക്രട്ടറി സുരേഷ് കുളത്തൂമുറിയിൽ,സന്തോഷ് കുമാർ, ലളിതാ ശിവൻ, എന്നിവർ സംസാരിച്ചു. മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികൾക്ക് ആദരം അർപ്പിച്ച് മെമന്റോ നൽകി.