ആലപ്പുഴ : ഭരണിക്കാവിൽ മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കുറത്തിയാട് പുത്തൻതറയിൽ രമാ മോഹനാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മകൻ നിധി മോഹൻ (30) നെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയോടുള്ള മകന്റെ ക്രൂരത ദിവസങ്ങളോളം തുടരുന്നതായാണ് നാട്ടുകാർ പറയുന്നത്. കൂലിത്തൊഴിലാളിയായ അമ്മയിൽ നിന്ന് പണം വാങ്ങിയാണ് ഇയാളുടെ ലഹരി ഉപയോഗം. ഇന്ന് ഉച്ചയോടെ നിധി അച്ഛനോടൊപ്പം വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. അതിനിടെ മദ്യം വാങ്ങാൻ അമ്മയോട് പണം ആവശ്യപ്പെട്ടു. കൈയിൽ പണമില്ലെന്ന് അമ്മ അറിയിച്ചതോടെ നിധിൻ കഴുത്തുഞെരിച്ച്
കൊലപ്പെടുത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Advertisements