ഉയിരും കൂടെ ഉലകവും…മക്കളുമായി നയൻതാരയും വിഘ്നേശും…വീഡിയോ വൈറൽ

പ്രണയവും വിവാഹവും മക്കളുടെ ജനനവുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുള്ള താര ദമ്പതികൾ ആണ് നയൻതാരയും വിഘ്നേശ് ശിവനും. മുംബൈ വിമാനത്താവളത്തിൽ ഉയിരിനെയും ഉലകത്തിനെയും ചേർത്തു പിടിച്ചുകൊണ്ട് എത്തിയ ഇരുവരുടെയും പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാക്കുകയാണ്.

കാറിൽ നിന്നിറങ്ങി കുഞ്ഞുങ്ങളുടെ മുഖം കൈകൊണ്ട് മറച്ചുപിടിച്ച് എയർപോർട്ടിലേക്ക് കയറുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മുംബൈയിൽ എത്തിയതായിരുന്നു നയൻതാര.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാടക ഗർഭധാരണത്തിലൂടെയാണ് ഇവർക്ക് കുട്ടികൾ ജനിച്ചത്. ഒക്ടോബർ ഒമ്പതിനാണ് നയൻതാരയും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികളായ ഉയിരിനേയും ഉലകത്തേയും പരിചയപ്പെടുത്തിയത്.


Hot Topics

Related Articles