നയൻതാരയുടെ പുതിയ ചിത്രം ആരംഭിച്ചു… സഹതാരങ്ങളായി ജയും, സത്യരാജും

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ പുതിയ ചിത്രത്തിന് തുടക്കമായി. നീലേഷ് കൃഷ്‍ണയാണ് ചിത്രത്തിന്റെ സംവിധാനം. ജയ്, സത്യരാജ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രാഹണം ദിനേഷ് കൃഷ്‍ണനാണ് നിര്‍വഹിക്കുന്നത്. അതേസമയം ‘കണക്റ്റ്’ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അശ്വിൻ ശരണവണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നയൻതാര നായികയായിട്ടുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയായതും പ്രഖ്യാപിച്ചതുമായി നിരവധിയുണ്ട്. റൗഡി പിക്ചേഴ്‍സിന്റെ ബാനറില്‍ വിഘ്‍നേശ് ശിവൻ നിര്‍മിച്ച് ആര്‍ എസ് സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയൻതാരയാണ് നായിക. ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഇരൈവനി’ല്‍ ജയം രവിയുടെ നായികയായും നയൻതാര വേഷമിടുന്നു.

Hot Topics

Related Articles