നയൻ താര അമ്മയാകുന്നു..! കുട്ടികൾക്കൊപ്പം കുറച്ച് സമയം ഭാവിക്കായി പരിശീലിക്കുക; നയൻതാര കുട്ടികൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കു വച്ച് വിഘ്‌നേഷ്; ചർച്ച സജീവമാക്കി സോഷ്യൽ മീഡിയ

ചെന്നൈ: മലയാളിയും തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറുമായ നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹ വിഡിയോയുടെ ടീസർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ഇതിനു പിന്നാലെ വിഘ്‌നേഷ് സോഷ്യൽ മീഡിയയിൽ പങ്കു വച്ച സ്‌റ്റോറിയാണ് നയൻ താര ഗർഭിഷണിയാണ് എന്ന സംശയത്തിന് ഇട നൽകുന്നത്. ഇരുവരുടെയും വിവാഹത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ ബിയോണ്ട് ദി ഫെയറി ടെയ്ൽ എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രം സംവീധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോനാണ്. ഈ ടീസറിനൊപ്പം നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വ്യക്തഗതമായ സന്തോഷമിങ്ങെത്തി എന്ന ചർച്ചയാണ് സോഷ്യൽ മീഡിയ.

നയൻതാര ഗർഭിണിയാണോ എന്ന് സംശയത്തിനിട നൽകുകയാണ് വിഘ്‌നേഷ് ശിവൻ ഇൻസ്റ്റഗ്രം സ്റ്റോറിയായി പങ്കുവച്ച ഒരു ചിത്രം . നയൻതാരയ്ക്കും കുട്ടികൾക്കുമൊപ്പമുള്ള ചിത്രമാണ് വിഘ്‌നേഷ് പങ്കുവച്ചത്. കൊച്ചുകുട്ടികൾക്കൊപ്പം പോസ് ചെയ്യുന്ന ചിത്രത്തിന് കുട്ടികൾക്കൊപ്പം കുറച്ചു സമയം ,? ഭാവിക്കായി പരിശീലിക്കുക എന്ന അടിക്കുറിപ്പാണ് വിഘ്‌നേഷ് നൽകിയത്. വിഘ്‌നേഷ് ചിത്രങ്ങൾ പുറത്തുവിട്ടതോടെ നയൻതാര ഗർഭിണിയാണോയെന്ന ചോദ്യം ആരാധകർ ഉന്നയിച്ചുതുടങ്ങി. എന്നാൽ ഇതിന് മറുപടി നൽകാൻ ഇതുവരെ ദമ്പതികൾ തയ്യാറായിട്ടില്ല. വിഘ്‌നേഷിന്റെ പോസ്റ്റിനു താഴെ നിരവധി ആളുകൾ ഇതുസംബന്ധിച്ചുള്ള കമന്റുമായും എത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ വർഷം ജൂൺ 9നായിരുന്നു വിഘ്‌നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. മഹാബലിപുരത്ത് നടന്ന വിവാഹ ചടങ്ങിൽ രജനികാന്ത്, ഷാരൂഖ് ഖാൻ, അജിത് കുമാർ, വിജയ് സേതുപതി തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. വിവാഹശേഷമുള്ള ജീവിതത്തിലെ നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. വിദേശത്ത് ഹണിമൂൺ ആഘോഷിക്കുന്ന ചിത്രങ്ങൾ വൈറലാകുകയും ചെയ്തിരുന്നു.

Hot Topics

Related Articles