നയൻതാരയുടെ അതിഥിയായി കിങ് ഖാൻ,
ആർത്തു വിളിച്ച് വരവേറ്റ് ആരാധകർ

ചെന്നൈയിലെ നയൻതാരയുടെ വസതിയിൽ എത്തി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. അറ്റ്ലീയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാനും നയൻതാരയും പ്രധാന വേഷത്തിലെത്തുന്ന ‘ജവാൻ’ എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ടാണ് സന്ദർശനമെന്നാണ് റിപ്പോർട്ടുകൾ.

ഷാരൂഖ് ഖാൻ അര മണിക്കൂറോളം നയൻതാരയുടെ വസതിയിൽ ചെലവഴിച്ചു. തുടർന്ന് പുറത്തിറങ്ങിയപ്പോൾ ആരാധകർ ചുറ്റുംകൂടി. സെൽഫിയെടുക്കാനും കാണാനുമായി ആരാധകർ തിരക്ക് കൂട്ടുന്നതിനിടെ ഷാരൂഖ് ഖാൻ നയൻതാരയോട് യാത്ര പറഞ്ഞ് കാറിൽ കയറി. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ജവാന്റെ ചിത്രീകരണം മുംബൈയിൽ പുരോഗമിക്കുകയാണ്. ഫെബ്രുവരി മുതലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചത്. ഇരട്ട വേഷത്തിലാണ് ഷാരൂഖ് ചിത്രത്തിൽ എത്തുന്നതെന്നാണ് വിവരങ്ങൾ.

വിജയ് സേതുപതി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. റെഡ് ചില്ലീസ് എന്റർടൈൻമെന്റ് ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. 2023 ജൂണിൽ ചിത്രം തിയേറ്ററുകളിൽ എത്തും.

Hot Topics

Related Articles