യോദ്ധ ഒടിടിയിൽ; ഇന്ത്യയിൽ നേടിയ കളക്ഷൻ കണക്കുകൾ പുറത്ത്

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ ചിത്രമാണ് യോദ്ധ. സാഗര്‍ ആംമ്ബ്രേയും പുഷ്‍കര്‍ ഓജയുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നായികയായി എത്തിയിരിക്കുന്നത് റാഷി ഖന്നയാണ്. യോദ്ധ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തി ഹിറ്റായിരിക്കേ ഇന്ത്യയില്‍ നേടിയ കളക്ഷൻ സാക്നില്‍ക് പുറത്തുവിട്ടു. നിലവില്‍ യോദ്ധ ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യൻ ട്രെൻഡിംഗില്‍ ഒന്നാമതാണെന്നാണ് റിപ്പോര്‍ട്ട്. വലിയ പ്രതീക്ഷകളോടെ എത്തിയ യോദ്ധ സിനിമ ഇന്ത്യൻ ബോക്സ് ഓഫീസില്‍ 42.11 കോടി രൂപയാണ് ആകെ നേടിയത്. ഛായാഗ്രാഹണം ജിഷ്‍ണു ഭട്ടാചര്‍ജീയാണ്. തനിഷ്‍ക് ഭാഗ്‍ചി യോദ്ധയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദൈര്‍ഘ്യം 130 മിനിറ്റാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിടുന്നു. തിരക്കഥ സാഗര്‍ ആംബ്രെയാണ്. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നിലവില്‍ ബോളിവുഡ് യുവ താരങ്ങളില്‍ മുൻ നിരയിലെത്താനുള്ള ശ്രമത്തിലാണ്. എ ജെന്റില്‍മാൻ എന്ന ഒരു ചിത്രത്തില്‍ ഗായകനായും സിദ്ധാര്‍ഥ് മല്‍ഹോത്ര തിളങ്ങിയിരുന്നു. ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.

Hot Topics

Related Articles