വനിതാ ദിനത്തിന്റെ ഭാഗമായി രക്ത ദാന ക്യാമ്പ് നടത്തി 

പാലാ: വനിതാദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പാലാ അൽഫോൻസാ കോളജിൽ   വിളർച്ചാ പരിശോധനാ ക്യാമ്പും സന്നദ്ധ രക്തദാന ക്യാമ്പും വനിതാദിന സമ്മേളനവും നടത്തി. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, പാലാ ബ്ളഡ് ഫോറം, പാലാ അൽഫോൻസാ കോളേജിലെ എൻ.എസ്.എസ്, വനിതാ സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ 500 വനിതകളുടെ വിളർച്ചാ പരിശോധന നടത്തി. 50 വനിതകൾ രക്തദാനത്തിലും പങ്കാളിയായി.വനിതാദിന സമ്മേളനം രാവിലെ മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്ത. 

Advertisements

 പാലാ നഗരസഭാധ്യക്ഷ ജോസിൻ ബിനോ അധ്യക്ഷത വഹിച്ചു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തി. വിളർച്ച പരിശോധനാ ക്യാമ്പ് സിനിമാതാരം അഞ്ജു കൃഷ്ണ അശോകും രക്തദാന ക്യാമ്പ്  പാലാ ബ്ളഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേ മറ്റം ഉദ്ഘാടനം ചെയ്തു.നഗരസഭാംഗം ജിമ്മി ജോസഫ്, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. സി.ജെ. സിതാര, ആരോഗ്യവകുപ്പ് മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. റജീനാമ്മ ജോസഫ്, വൈസ് പ്രിൻസിപ്പാൾ റവ. ഡോ. ഫാ. ഷാജി ജോൺ, പാലാ ബ്ലഡ് ഫോറം ഡയറക്ട് ബോർഡ് അംഗങ്ങൾ . ഡോ.സിമിമോൾ സെബാസ്റ്റ്യൻ, സ്മിതാ ക്ളാരി ജോസഫ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles