തിരുവല്ല : പാലിയേക്കര റെസിഡൻറ്സ് അസോസിയേഷനും കല്ലട ഐ കെയർ തിരുവല്ലയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് . മാർച്ച് 11 ശനിയാഴ്ച രാവിലെ 9 മുതൽ 1 മണി വരെ തിരുവല്ല പാലിയേക്കര ശ്രീ സുബ്രഹ്മണ്യ വിലാസം എൻഎസ്എസ് കരയോഗം ഹാളിൽ നടത്തപ്പെടുന്നു. സൗജന്യ നേത്ര പരിശോധനയും അത്യാധുനിക തിമിര ശസ്ത്രക്രിയകളും ഏറ്റവും കുറഞ്ഞ നിരക്കിലും ,
കണ്ണട ആവശ്യമുള്ളവർക്ക് ലെൻസും ഫ്രെയിമും ഉൾപ്പെടെ ഏറ്റവും കുറഞ്ഞ ചിലവിലും ക്യാമ്പിൽ നിന്ന് ലഭിക്കുന്നതാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ കാർഡ് ഉള്ളവർക്ക് തിമിര ശസ്ത്രക്രിയ പൂർണ്ണമായും സൗജന്യമാണ്. പ്രസിഡണ്ട് ജോയി ജോർജ് നാടാവള്ളിൽ, സെക്രട്ടറി അഡ്വ. പി ഹരികൃഷ്ണൻ , ജനറൽ കൺവീനർ ഗോപി നാരായണൻ എന്നിവർ അറിയിച്ചു.
റജിസ്ട്രേഷൻ ചെയ്യുന്നതിന്:-
9288121087, 9400255711
തിരുവല്ലയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്
Advertisements