തൊഴിൽ പരിശീലനത്തിലൂടെ സ്ത്രീ ശാക്തീകരണം, ഏറ്റുമാനൂർ മോഡൽ; പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു 

ഏറ്റുമാനൂർ: അന്താരാഷ്ട്ര വനിത ദിനത്തിൽ, ജില്ലയിൽ ആദ്യമായി ഒരു മുനിസിപ്പാലിറ്റിയുടെ   വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ജോലിയുറപ്പുള്ള എൻഎസ്ഡിഎസ് സർട്ടിഫിക്കറ്റോടു കൂടിയ തൊഴിൽ പരിശീലനത്തിന് ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ എസ്എംഎസ്  കോളേജിൽ ശുഭാരംഭം.

Advertisements

ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ 16 യുവതികൾക്കായുള്ള 3 മാസത്തെ ബ്യൂട്ടിഷ്യൻ പരിശീലനത്തിന്റെ ഉടഘാടനം മുനിസിപ്പാലിറ്റി ചെയർപേർസൺ ലൗലി ജോർജ് പടികര നിർവ്വഹിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മുഖ്യ ലക്ഷ്യമായ സംരംഭ വികസനത്തിനും തൊഴിൽ സൃഷ്ട്ടിക്കും ഉത്തമ ഉദാഹരണമാണ് പൈലറ്റ് അടിസ്ഥാനത്തിൽ നടത്തുന്ന ഈ കോഴ്സെന്ന് ജില്ല പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യൂ മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെടുകയും പ്രോജക്റ്റ് നടപ്പിലാക്കുന്ന ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൗൺസിൽ അംഗങ്ങളായ അജിത ഷാജി, പ്രിയ സജീവ്, രാധിക രമേശ്, സർവ്വശ്രീ വി എസ് വിശ്വനാഥൻ, ടോമി കുരുവിള, തങ്കച്ചൻ കോണിക്കൽ എന്നിവർ വിദ്യാർത്ഥികൾ പ്രസംഗിച്ചു. സാമ്പത്തിക സ്വാതന്ത്ര്യമുള്ള ചിത്രശലഭങ്ങളായി വിദ്യാർത്ഥികൾ മാറട്ടെയന്ന് മുനിസിപ്പാലിറ്റിക്കു വേണ്ടി പരിശീലനം നടത്തുന്ന എസ്എംഎസ് കോളേജ് പ്രിൻസിപ്പാളും സംരംഭക കൂടെയായ സൂര്യ പ്രദോഷ് ആശംസിച്ചു.  മുനിസിപ്പാനിലിറ്റി പ്ലാൻ കോ-ഓർഡിനേറ്റർ എബിൻ, എം ജി എൻ ഫെല്ലൊ വിഷണു ഭാസ്കർ അർ, കെഐടിഇഎഎസ് എം.ഡി  ശ്രീജിത്ത് . കെ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

Hot Topics

Related Articles