ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ മണിമലയിൽ പ്രതിഷേധറാലി നടത്തി

മണിമല : ക്രൈസ്തവ ആക്രമണങ്ങൾക്കെതിരെ മണിമലയിൽ പ്രതിഷേധറാലി നടത്തി.മണിമല ഹോളിമാഗി ഫൊറോനാപള്ളിയിലെ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ റാലി നടത്തിയത്. മണിമല ഹോളിമാഗി ഫൊറോനാപള്ളിയിൽ ആരംഭിച്ച പ്രതിഷേധറാലി ബസ് സ്റ്റാൻഡ് ചുറ്റി ഗ്രോട്ടോപടിക്കൽ സമാപിച്ചു.

Advertisements

രാജ്യമെങ്ങും ന്യൂനപക്ഷമായ ക്രൈസ്തവർക്കെതിരെ ആക്രമണങ്ങൾ നടന്നിട്ടും ഭരണകർത്താക്കൾ മൗനമവലംബിക്കുകയാണെന്നും , സംസ്ഥാനത്ത് കലയുടെ പേരിൽ പൗരോഹിത്യത്തേയും സന്യാസത്തേയും അവഹേളിക്കുകയും വിശുദ്ധഗ്രന്ഥമായ  ബൈബിൾ കത്തിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരം സംഭവങ്ങൾ അനുദിനം  വർദ്ധിച്ചുവരികയാണെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാവണമെന്നും പ്രതിഷേധ റാലിക്കിടയിൽ പിതൃവേദി ഫൊറോന പ്രസിഡന്റ് ജിബി നല്ലേപറമ്പിൽ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. വികാരി ഫാ.മാത്യു താന്നിയത്ത് , സഹവികാരി ഫാ. മാർട്ടിൻ ഇലയ്ക്കാട്ടുനാലുപാറ എം.സി.ബി.എസ് ,കൈക്കാരന്മാർ, വിവിധ ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം വഹിച്ചു.

Hot Topics

Related Articles