കോട്ടയം : പാമ്പാടിയിലെ ബേക്കറിയിൽ നിന്നും വാങ്ങിയ ഉള്ളിവടയിൽ പ്ലാസ്റ്റിക് കവറിന്റെ അംശം കണ്ടെത്തിയതായി പരാതി. അങ്ങാടിവയൽ ബസ്സ് സ്റ്റോപ്പിന് സമീപം പ്രവർത്തിക്കുന്ന ഗോപി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ബേക്കറിയിൽ നിന്നും ജില്ല ആരോഗ്യവിഭാഗം ഓഫീസിലെ ജീവനക്കാരനായ ഇ കെ ഗോപാലൻ വാങ്ങിയ ഉള്ളിവടയിൽ നിന്നുമാണ് പ്ലാസ്റ്റിക് കവറിന്റെ അംശം ലഭിച്ചത്. ഉടൻ തന്നെ ഭക്ഷ്യ സുരക്ഷാ ഉദ്ദ്യോഗസ്ഥരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.
Advertisements