അശ്ലീലം പറഞ്ഞതിന് മുളകുപൊടിയെറിഞ്ഞു; സ്ത്രീയെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ച മൂന്ന് ഓട്ടോ ഡ്രൈവർമാർ പിടിയിൽ 

തിരുവനന്തപുരം: സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികള്‍ പൊലീസ് പിടിയില്‍. മൂന്നു ഓട്ടോ ഡ്രൈവര്‍മാരാണ് അറസ്റ്റിലായത്.കന്യാകുമാരിയില്‍ ഈ മാസം 8-നാണ് സ്ത്രീയെ കെട്ടിയിട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ചത്. മാര്‍ത്താണ്ഡം സ്വദേശിനിയായ സ്ത്രീയാണ് മര്‍ദ്ദനത്തിനിരയായത്.

Advertisements

ഓട്ടോ ഡ്രൈവര്‍മാര്‍ അശ്ലീലം പറഞ്ഞപ്പോള്‍ സ്ത്രീ മുളക് പൊടി വിതറിയതില്‍ പ്രകോപിതരായാണ് സ്ത്രീയെ ഇവര്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Hot Topics

Related Articles