എം.വി ഗോവിനന്ദൻമാസ്റ്ററുടെ യാത്ര വരാനിരിക്കെ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണി; രാവിലെ 11 ന് ബോംബ് പൊട്ടുമെന്നു ഭീഷണി; ഡോഗ് സ്‌ക്വാഡ് സംഘം പാലായിൽ എത്തി

കോട്ടയം: എം.വി ഗോവിന്ദൻമാസ്റ്ററുടെ കേരള പ്രതിരോധ യാത്ര പാലായിൽ എത്താനിരിക്കെ പാലാ കൊട്ടാമറ്റം ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണി. രാവിലെ 11 ന് ബോംബ് സ്‌ഫോടനമുണ്ടാകുമെന്ന ഭീഷണിയാണ് ഉയർന്നിരിക്കുന്നത്. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്‌റ്റേഷൻ മാസ്റ്റർ ഓഫിസിൽ ലഭിച്ച കത്തിലാണ് ഇതു സംബന്ധിച്ചുള്ള സൂചനയുള്ളത്. ഇതേ തുടർന്നു പൊലീസ് സംഘം സുരക്ഷ ശക്തമാക്കി. ഇതേ തുടർന്നു ഡോഗ് സ്‌ക്വാഡിലെ ബോംബ് ഡിറ്റക്ടർ സ്‌ക്വാഡ് അംഗം ലാബ്രഡോർ ഇനത്തിൽപ്പെട്ട ബെയ്‌ലിയെയുമായി ഹാൻഡ്‌ലർമാർ പാലായിൽ എത്തിയിട്ടുണ്ട്.

Advertisements

രാവിലെ കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ സ്‌റ്റേഷൻ മാസ്റ്റർ ഓഫിസിലാണ് രണ്ട് കത്ത് ലഭിച്ചത്. കോട്ടയം ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്നും, പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്നുമായിരുന്നു രണ്ട് കത്തിന്റെയും ഉള്ളടക്കം. ഇതിനു പിന്നാലെ കെഎസ്ആർടിസി അധികൃതർ കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറി. കോട്ടയം വെസ്റ്റ് പൊലീസ് കത്തിന്റെ ഉള്ളടക്കം അടക്കം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് വഴി പാലാ പൊലീസിനു കൈമാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ ഡിവൈഎസ്പി എ.ജെ തോമസ്, സ്‌റ്റേഷൻ ഹൗസ് ഓഫിസർ കെ.പി ടോംസൺ എന്നിവരുടെ നേതൃത്വത്തിൽ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ രാവിലെ മുതൽ തന്നെ പരിശോധന നടത്തി. ഈ പരിശോധനയ്ക്കായാണ് ഡോഗ് സ്‌ക്വാഡ് സംഘം എത്തിയത്. തുടർന്ന്, പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. പാലാ കൊട്ടാര മറ്റം ബസ് സ്റ്റാൻഡിൽ ജനകീയ പ്രതിരോധ യാത്രയ്ക്കായി പന്തൽ നിർമ്മിച്ചത് വിവാദമായി മാറിയിരുന്നു. ഇതിനു പിന്നാലെ ഇന്നലെ പാലായിൽ നിന്നും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ബോംബ് ഭീഷണി ഉയർന്നിരിക്കുന്നത്.

Hot Topics

Related Articles