കോട്ടയം മാർക്കറ്റ് റോഡിലെ മൂന്ന് കടകളിൽ മോഷണം: മോഷണം നടന്നത് എം.എൽ റോഡിലെ കടകളിൽ 

കോട്ടയം :  നഗരമധ്യത്തിലെ എം എൽ റോഡിലെ മാർക്കറ്റിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. തച്ചാട്ട് പറമ്പിൽ ട്രേഡേഴ്സ്, സൈനുസ് ട്രെഡേഴ്സ്, എസ് എം ഫ്രൂട്ട്സ് എന്നീ വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ് ഇന്നലെ രാത്രി പണമുൾപ്പെടെ മോഷണം നടന്നത്. 

Advertisements

കടകളുടെ മേൽക്കൂരകൾ ഇളക്കി മാറ്റി മോഷ്ടാവ് ഉള്ളിൽ കടക്കുകയായിരുന്നു.എസ് എം ഫ്രൂട്ട്സിൽ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറകൾ  മറച്ചു വച്ച ശേഷമാണ് മോഷണം നടത്തിയത്. വ്യാപാരികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു

Hot Topics

Related Articles