അതിരമ്പുഴ : ജില്ലാ പഞ്ചായത്ത് നവീകരിക്കുന്ന അതിരമ്പുഴ പച്ചക്കറി മാർക്കറ്റ് – മുണ്ടുവേലിപ്പടി റോഡിൽ (അഡ്വ.വി.വി.സെബാസ്റ്റ്യൻ റോഡ്) കലുങ്ക് നിർമ്മാണം , ടാറിംഗ് തുടങ്ങിയ പ്രവൃത്തികൾ നടത്തുന്നതിനാൽ 14 മുതൽ പണി പൂർത്തിയാകുന്നതുവരെ ഇതു വഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് അസ്സിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
Advertisements
വാഹന ഗതാഗതം പുനർ ക്രമീക്കരിക്കുന്നതിനായി നീണ്ടൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഓണംതുരുത്ത് കോളനി റോഡു വഴിയും, ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കോട്ടമുറി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് അതിരമ്പുഴ പള്ളി ജംഗ്ഷൻ വഴിയും പോകണം .