തിരുവാതുക്കൽ എസ്എൻഡിപി ശാഖയിൽ ശ്രീനാരായണ ദിവ്യസംഗമം ഇന്ന്

കോട്ടയം: തിരുവാതുക്കൽ എസ്എൻഡിപി ശാഖായോഗത്തിൽ ശ്രനാരായണ ധർമ്മ സമിതിയും എസ്എൻഡിപി യൂത്ത് മൂവ്‌മെന്റും ചേർന്ന് നടത്തുന്ന ശ്രീനാരായണ ദിവ്യ സംഗമം ഇന്ന് നടക്കും. എല്ലാ രണ്ടാം ഞായറാഴ്ചകളിലും വൈകിട്ട് ആറരയ്ക്കാണ് സംഗമം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് ആറരയ്ക്ക് ഉല്ലല ഓംകാരേശ്വര ക്ഷേത്ര ആത്മീയ ആചാര്യ തങ്കമ്മ ഉല്ലല പ്രഭാഷണം നടത്തും. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സുമോദ് യോഗം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മ സമിതി പ്രസിഡന്റ് ഷാജി മറ്റത്തിൽ സ്വാഗതം ആശംസിക്കും. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ധനേഷ് മുര്യമംഗലം നന്ദി പറയും.

Advertisements

Hot Topics

Related Articles