കോട്ടയം മെഡിക്കൽ കോളേജിലെ വ്യാജ വാർത്താ വിവാദം; തേർഡ് ഐ ന്യൂസ് ലൈവ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ തേർഡ് ഐ ന്യൂസ് ലൈവ് ഓഫിസിലെത്തി; പരാതിക്കാരനെ കാണാൻ കൂട്ടാക്കാതെ തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ മുങ്ങി; നാലു മണിയ്ക്കുള്ളിൽ മാപ്പ് പറയണമെന്നാവശ്യവുമായി പരാതിക്കാരൻ; വീഡിയോ കാണാം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വ്യാജ വാർത്താ വിവാദത്തിൽ തേർഡ് ഐ ന്യൂസ് ലൈവിനെതിരെ പരാതി നിലനിൽക്കെ , ഓഫിസിലെത്തിയ പരാതിക്കാരനെ കാണാൻ കൂട്ടാക്കാതെ തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ മുങ്ങി. ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷമാണ് തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ മുങ്ങിയത്. കോട്ടയം നഗരത്തിലെ ശാസ്ത്രി റോഡിലെ ഓഫിസിൽ എത്തിയതിന്റെ വീഡിയോയും പരാതിക്കാരനായ ഫോട്ടോഗ്രാഫർ പുറത്തു വിട്ടു. പരാതിക്കാരനെ കേൾക്കാനോ, ഇയാൾക്ക് പറയാനുള്ളത് മനസിലാക്കാനോ തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ തയ്യാറായില്ല. തന്റെ വാർത്തയുടെ ഭാഗം എന്താണ് എന്ന് വിശദീകരിക്കാൻ പോലും സാധിക്കാത്തതിനാലാണ് തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ മുങ്ങിയതെന്നു പരാതിക്കാരൻ ആരോപിച്ചു. ഇതിൽ നിന്ന് തന്നെ വാർത്തയുടെ ആധികാരിക വ്യക്തമാണ്. വാർത്ത തെറ്റായത് കൊണ്ടാണ് ഇത്തരത്തിൽ ഒരു മാധ്യമ പ്രവർത്തകന് ഒളിച്ചോടേണ്ടി വരുന്നത്. വാർത്ത അടിയന്തരമായി ഡിലീറ്റ് ചെയ്ത് മാപ്പ് പറയണമെന്നും ഫോട്ടോഗ്രാഫർ ആവശ്യപ്പെട്ടു.

Advertisements

കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലെ ഫോട്ടോഗ്രാഫർക്കെതിരെ തേർഡ് ഐ ന്യൂസ് ലൈവ് വ്യാജ വാർത്ത നൽകിയതായി ആരോപിച്ച് ഫോട്ടോഗ്രാഫർ കോട്ടയം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയത്. ഈ പരാതി സ്റ്റേഷനിൽ പരിഗണനയിൽ ഇരിക്കെ ഫോട്ടോഗ്രാഫർ നിരവധി തവണ തേർഡ് ഐ ന്യൂസ് ലൈവിന്റെ അഡ്മിൻ നമ്പരുകളിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ആരും തന്നെ ഫോൺ എടുക്കാൻ തയ്യാറായില്ല. തുടർന്നാണ്, ഇദ്ദേഹം പൊലീസിൽ പരാതി നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനു ശേഷമാണ് തിങ്കളാഴ്ച രാവിലെ പത്തരയോടെ തേർഡ് ഐ ന്യൂസ് ലൈവിന്റെ ശാസ്ത്രി റോഡിലെ ഓഫിസിൽ ഫോട്ടോഗ്രാഫർ എത്തിയത്. ഇവിടെ എത്തിയ ഫോട്ടോഗ്രാഫറെ കാണാൻ കൂട്ടാക്കാതെ തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ മുങ്ങിയതായാണ് പരാതി. ഫോട്ടോഗ്രാഫർ ഇവിടെ എത്തിയ ശേഷം ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതായി ഇദ്ദേഹം പറയുന്നു. ഇവിടെയുള്ള ജീവനക്കാരോട് ചോദിച്ചെങ്കിലും ഉടമയും ചീഫ് എഡിറ്ററുമായ ആളെ കണ്ടിട്ടേയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇവരുമായി സംസാരിക്കുന്ന വീഡിയോ ഫോട്ടോഗ്രാഫർ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്.

ഇതിനിടെ തിങ്കളാഴ്ച വൈകിട്ട് നാലു മണിയ്ക്കുള്ളിൽ തന്നെ വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും ഫോട്ടോഗ്രാഫർ ആവശ്യപ്പെട്ടു. കുട്ടിയുടെ ചികിത്സയ്ക്കടക്കം വൻ തുക ആവശ്യമുള്ള താൻ വളരെ കഷ്ടപ്പെട്ടാണ് കഴിയുന്നത്. ഇതിനിടെ ഇത്തരത്തിൽ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചത് തനിക്കും കുടുംബത്തിനും വളരെ ബുദ്ധിമുട്ടുണ്ടാക്കിയതായി ഫോട്ടോഗ്രാഫർ പറയുന്നു. യാതൊരു തെളിവുമില്ലാതെ, അടിസ്ഥാന രഹിതമായ വാർത്തയാണ് തേർഡ് ഐ ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ചത്. ഈ സാഹചര്യത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് എന്ന ഓൺലൈൻ മാധ്യമം വാർത്ത പിൻവലിച്ച് മാപ്പ് പറയണം. ഇല്ലങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഫോട്ടോഗ്രാഫർ അറിയിച്ചു. വൈകിട്ട് നാലു മണിയ്ക്കുള്ളിൽ മാപ്പ് പ്രസിദ്ധീകരിച്ചില്ലെങ്കിൽ തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാറിന്റെ തോട്ടയ്ക്കാട്ടെ വീടിനു മുന്നിലും, ശാസ്ത്രി റോഡിലെ ഓഫിസിനു മുന്നിലും സത്യാഗ്രഹം ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles