കുറവിലങ്ങാട്: മോനിപ്പള്ളി ചീങ്കല്ലേൽ ഭാഗത്തു സ്കൂളിനും അംഗൻവാടിക്കും നഴ്സറിസ്കൂളിനും പള്ളിക്കും സമീപത്തായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അലുമിനിയം ഫാക്ടറി മൂലം ഉണ്ടാകുന്ന ദുരിതങ്ങൾക്ക് എതിരെ ചീങ്കല്ലേൽ ജനകീയ സമതി നടത്തിയ പ്രതിഷേധ മീറ്റിംഗിൽ ഉഴവൂർ 12ആം വാർഡ് മെമ്പർ റിനി വിൽസൺ, 1ആം വാർഡ് മെമ്പർ ജെസിന്ത പൈലി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പ്രകാശ് വടക്കൻ, മുൻ മെമ്പറും
ഉഴവൂർ സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി.ആർ പ്രസാദ്, മുൻ പഞ്ചായത്ത് ബ്ലോക്ക് മെമ്പർ ജെ ജോൺ തറപ്പിൽ, മുൻ പഞ്ചായത്ത് മെമ്പർ റോയ് മലയിൽ, പരിസ്ഥിതി പ്രവർത്തകനായ അലൻ ജോസ്, ജോയ് ജോസ്, ജെയിംസ് വണ്ടമാക്കിൽ, തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ഫാക്ടറി മൂലം പലവിധ രോഗങ്ങലാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി ആളുകൾ യോഗത്തിൽ സംബന്ധിച്ചു.