മീനടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വ്യാജരേഖ ചമച്ച് വൈദ്യുതി കണക്ഷൻ എടുക്കാൻ ശ്രമം ; പരാതിയുമായി ഉടമസ്ഥൻ

കോട്ടയം : മീനടം ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡ് വളർക്കടുപ്പ് ഭാഗത്ത്‌ സിപിഐ.എം മുൻ മീനടം ലോക്കൽ കമ്മറ്റി അംഗം സി സി ചക്കോയുടെ മകന്റെ ഉടമസ്ഥയിലുള്ള നിലവിൽ പാൽ സ്റ്റോറായി പ്രവർത്തിക്കുന്ന പുരയിടത്തിന്റെയും കെട്ടിടത്തിന്റെയും പേരിൽ മീനടം ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡന്റ് മിനി ഫിലിപ്പിന്റെ നേതൃത്വത്തിൽ ടിയാന്റെ ഭർത്താവായ ലാലുവിന്റെ പേരിൽ യഥാർത്ഥ വസ്തു ഉടമയറിയാതെ വ്യാജ രേഖ നിർമിച്ചു

Advertisements

വൈദ്യുതി കണക്ഷന് അപേക്ഷ സമർപ്പിക്കുകയും വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് വേണ്ടി KSEB അധികാരികളെ നിരന്തരമായി സമ്മർദ്ദം ചെലുത്തുകയും അതിന്റെ ഭാഗമായി ആവിശ്യമായ പണംമൊടുക്കി ഇലക്ട്രിക് പോസ്റ്റ്‌ സ്ഥാപിച്ചു ലൈൻ വലിക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞു വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സമർപ്പിച്ച രേഖ വ്യാജമാണെന്ന് ബോധ്യപ്പെടുകയും ഇതിനെ തുടർന്ന് നിലവിൽ സ്ഥാപിച്ച വൈദ്യുതി പോസ്റ്റും ലൈനും വൈദ്യുതി അധികാരികളുടെ ഊരിമാറ്റുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനെ തുടർന്ന് നിലവിൽ ഉത്തരവാദിത്തപെട്ട അസിസ്റ്റന്റ് എഞ്ചിനീയറും സബ് എഞ്ചിനീയറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മിനി ഫിലിപ്പിന്റെ നേതൃത്വത്തിൽ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും, കബളിപ്പിക്കുകയും ചെയ്തത് മൂലം ബോർഡിനുണ്ടായ നഷ്ടവും ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുരഞ്ചനത്തിനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.നിലവിൽ ഈ പാൽ സ്റ്റോർ കെട്ടിടമുടമയുടെ അനുവാദത്തോടുകൂടിയല്ല പ്രവർത്തിക്കുന്നതെന്നും

ഇത്തരം പ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന് വസ്തു ഉടമ പറഞ്ഞു.നിലവിൽ ഇലക്ട്രിസിറ്റി ബോർഡിൽ ഒടുക്കിയ പണം തിരികെ വാങ്ങിക്കാനുള്ള സമ്മർദ്ദം KSEB അധികാരികളുടെ മേൽ ചെലുത്തുകയാണ്.
മീനടം ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയുടെ നാടൻ പന്തുകളി അഴിമതിക്ക് ശേഷം വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ വ്യാജരേഖ ചമയ്ക്കൽ കേസ് കൂടി പുറത്താവുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.