കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള വ്യാവസായിക വിപണന മേളയ്ക്ക് ഇന്ന് തുടക്കമാകും. തിരുനക്കര മൈതാനത്തും തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തുമാണ് മേള നടക്കുക. ഇവിടെ കുട്ടികൾക്കായി പാർക്കും വിവിവിധ ഉത്പന്നങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്. ഉത്സവത്തിന്റെ ആഘോഷത്തിനായി എത്തുന്നവർക്ക് ആവേശകരമായ ആഘോഷക്കാഴ്ചകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും. ഇരുപത് ദിവസത്തോളം കോട്ടയം നഗരത്തിൽ വ്യവസായ വിപണന മേളയുണ്ടാകും.
Advertisements