തൊടുപുഴ:വായ്പകൾ തിരിച്ചടയ്ക്കുവാൻ പ്രയാസപ്പെടുന്ന കർഷകർക്ക് എതിരെയുള്ള ജപ്തി നടപടികൾ നിർത്തി വയ്ക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വായ്പയടക്കം വിവിധ വായ്പകൾ പിരിച്ചെടുക്കാൻ സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ച പൊതുമേഖലാ ബാങ്കുകളുടെ നടപടി പ്രതിഷേധാർഹമാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുവാൻ സർക്കാർ തയ്യാറാകണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാമ്പത്തിക വർഷാന്ത്യത്തിൽ വായ്പാ തിരിച്ചടവ് ഊർജ്ജിതമാക്കുവാനെന്ന പേരിൽ ധനകാര്യ സ്ഥാപനങ്ങൾ കർഷകരെ വലയ്ക്കുകയാണ്. കൃഷി നാശവും കാർഷികോത്പന്നങ്ങളുടെ വിലയിടിവും കോവിഡാനന്തര സാമ്പത്തിക മാന്ദ്യവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പെടാപ്പാട് പെടുന്ന കർഷകന്റെ നെഞ്ചിൽ തീ കോരിയിടുന്ന ഇത്തരം പ്രവണതകൾക്കെതിരെ പൊതു സമൂഹം മുന്നോട്ടു വരേണ്ടതുണ്ട്.
കർഷകരുടെ വായ്പകൾക്ക് മോറട്ടോറിയം ഏർപ്പെടുത്തുകയും ൽമോറട്ടോറിയം കാലയളവിൽ പലിശയിളവ് അനുവദിക്കുകയും വേണമെന്നും കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടു.നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ പ്രൊഫ. കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടകുന്നേൽ,റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയടത്ത്, ബെന്നി പ്ലാക്കൂട്ടം, മാത്യു വാരികാട്ട് അപ്പച്ചൻ ഓലിക്കരോട്ട് ജോസ് കവിയിൽ,അഡ്വ. പി കെ മധു നമ്പൂതിരി, അംബിക ഗോപാലകൃഷ്ണൻ,അഡ്വ. ബിനു തോട്ടുങ്കൽ, കെവിൻ ജോർജ്, ജോർജ് അറക്കൽ, ജോൺസ് നന്ദളത്ത്, ജോജോ അറക്കകണ്ടം, ജോസി വേളാശേരി, തോമസ് വെളിയത്തുമാലി, തോമസ് മൈലാടൂർ, ജോസ് മഠത്തിനാൽ, ജോസ്സ് മാറാട്ടിൽ, കെവിൻ ജോർജ്, ജോർജ് പാലക്കാട്ട്, സണ്ണി കടുത്തലകുന്നേൽ, ഷീൻ പണികുന്നേൽ, ലിപ്സൺ കൊന്നക്കൽ, ബാബു ചൊള്ളാനി,റോയ് പുത്തൻകുളം,പി ജി ജോയ്,ജോഷി കൊന്നക്കൽ,ജോസ് കുന്നുംപുറം, അബ്രഹാം അടപ്പൂർ,ബെന്നി വാഴചാരിക്കൽ, സ്റ്റാൻലി കീത്താപിള്ളിൽ, തോമസ് കിഴക്കേപറമ്പിൽ, ജോസ് പാറപ്പുറം,ജിജി വാളിയംപ്ലാക്കൽ,ഷിബു പോത്തനാമുഴി,റോയ്സൺ കുഴിഞ്ഞാലിൽ,കുര്യാച്ചൻപൊന്നാമറ്റം, ഷാനി ബെന്നി, ശ്രീജിത്ത് ഒളിയറക്കൽ,സാൻസൺ അക്കക്കാട്ട്, ലാലി ജോസി,റോയ് വാലുമ്മേൽ,
അഗസ്റ്റിൻ ചെമ്പകശേരി,ജോമി കുന്നപ്പള്ളിൽ, ഡെൻസിൽ വെട്ടികുഴിച്ചാലിൽ,നൗഷാദ് മുക്കിൽ, ആന്റോ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.