കോട്ടയം:തിരുവല്ലയിൽ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു.
Advertisements
ഞാലിയാകുഴി മംഗലത്തു സലിം കുമാറിന്റെ മകൾ ആര്യ (അനിമോൾ–24) ആണ് മരിച്ചത്. തിരുവല്ലയിൽ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ്. ഫെബ്രുവരി 28ന് തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം റോഡിലാണ് അപകടം നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫീൽഡ് വർക്കിനു പോകുന്നതിനിടെയാണു കുഴഞ്ഞുവീണത്. സംസ്കാരം ഇന്നു 4 മണിയ്ക്ക് . മാതാവ്: ബിന്ദു. സഹോദരങ്ങൾ: ആതിര, കണ്ണൻ.