വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് 18 ന് കൊടിയേറും; കലാപരിപാടികൾ ചലച്ചിത്ര ക്യാമറാമാൻ വിനോദ് ഇല്ലമ്പള്ളി ഉദ്ഘാടനം ചെയ്യും 

കോട്ടയം:  തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രേഡ് – 1

Advertisements

വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് 18 ശനിയാഴ്ച തുടക്കമാകും. ക്ഷേത്രത്തിലെ ഉത്സവത്തിന് 18 ന് വൈകിട്ട്  വൈകുന്നേരം 5.30-നും 6.30 നും മധ്യേ ദീപാരാധനയ്ക്ക് മുൻപായി 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 

എട്ട് ദിവസം നീണ്ട് നൽകുന്ന ഉത്സവനാളുകളുടെ കലാപരിപാടികളും, സാംസ്കാരിക സമ്മേളനവും  പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിക്കും. തിരുവുത്സവത്തിൻ്റെ എട്ടു ദിവസവും തോട്ടയ്ക്കാട് പാഞ്ചാലി പാറപ്പാടത്തമ്മയുടെ തിടമ്പേറ്റും.

ഉത്സവനാളുകളിൽ പാറപ്പാടത്തമ്മയ്ക്ക് തിരുമുഖം സമർപ്പണം,

ദേവീസ്തുതി, ഭാഗവത പാരായണം, ഉത്സവബലി ദർശനം, ദീപാരാധാന ദീപകാഴ്ച്ച, സ്പെഷ്യൽ പഞ്ചവാദ്യം, നാദസ്വരം, കൊടിമരച്ചുവട്ടിൽ പറ വഴിപാട്, അശ്വതി വിളക്ക് ദിവസമായ മാർച്ച് 24-ന് മഹാപ്രസാദമൂട്ട്, മീനഭരണി ദിവസം ആറാട്ട് സദ്യ, എരുത്തിയ്ക്കൽ ദേവീക്ഷേത്രത്തിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ പാട്ട് അമ്പലത്തിൽ നിന്നും, വിവിധ ദേശങ്ങളിൽ നിന്നും കുംഭകുട ഘോഷയാത്ര, ഇരട്ട ഗരുഡൻ,

കുത്തിയോട്ടം, അമ്മൻകുടവും നടക്കും. 

.

തിരുവുത്സവം അഞ്ചാം ദിവസമായ 22-ാം തീയതി ബുധനാഴ്ച്ച രാത്രി 8 മണിയ്ക്ക് എരുത്തിക്കൽ ദേവീക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ പാട്ടാമ്പലത്തിൽ ആറാട്ട് ദിവസത്തെ കുംഭകുട ഘോഷയാത്രയ്ക്കുള്ളകുംഭകുടംപൂജയും നടത്തപ്പെടും.

അശ്വതി വിളക്ക് ദിവസമായ മാർച്ച് 24-ന് പാറപ്പാടത്തമ്മയുടെ തിടമ്പ് ഏറ്റാൻ 

ഗജവീരൻ തോട്ടുച്ചാലിൽ ബോലോനാഥ് എത്തും.

ആറാട്ട് ദിവസമായ മാർച്ച് 25 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30-ന് കൊടിയിറക്ക് എന്നിവയോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും. 

ഉത്സവത്തിൻ്റെ ഭാഗമായി കലാപരിപാടികൾക്കായി ഒരുക്കിയ കൺവൻഷൻ പന്തലിൽ ഒന്നാം ഉത്സവദിവസമായ മാർച്ച് 18-ന് നാമജപലഹരി ഭജനയും, രണ്ടാം ദിവസം ഭക്തിഗാനമേള, മൂന്നാം ദിവസം ഡാൻസ്, കഥകളി, നാലാം ദിവസം കുറുത്തിയാട്ടം, വിഷ്വൽ ഗാനമേള, അഞ്ചാം ദിവസം തിരുവാതിരകളി, ഡാൻസ്, ബാലെ – പരശുരാമൻ, ആറാം ദിവസം ഡാൻസ്,

 വയലിൻ ഫ്യൂഷൻ, ഏഴാം ദിവസം ഓട്ടം തുള്ളൽ, സേവ മയിലാട്ടം, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക റിമി ടോമി & ടീം അവതരിപ്പിക്കുന്ന മെഗാഹിറ്റ് ഗാനമേള ആട്ടവും, പാട്ടും, എട്ടാം ദിവസം സോപാന സംഗീതം, ഭക്തിഗാനമേള, ആറാട്ട് കച്ചേരി തുടങ്ങിയവയും നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ്  വി പി മുകേഷ്, സെക്രട്ടറി പി കെ ശിവപ്രസാദ് തുടങ്ങിയവർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.