കോട്ടയം :ചമ്പക്കര ദേവീക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് 6ന് തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിയുടേയും കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും.
6.30ന് ഭരതനാട്യം, 7ന് കൃഷ്ണ മഞ്ജരി.
18 മുതല്‍ 24 വരെ രാവിലെ 9.30ന് ഉത്സവബലി, 11.30ന് ഉത്സവബലി ദര്‍ശനം, ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട് എന്നിവ നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
18ന് വൈകിട്ട് 6.30ന് നടനവിസ്മയം, 7.30ന് ക്ലാസിക്കല്‍ ഡാന്‍സ്. 19ന് രാവിലെ 11.30ന് ശ്രുതിലയസംഗമം, രാത്രി 7ന് ക്ലാസിക്കല്‍ ഡാന്‍സ്. 20ന് രാത്രി 7ന് തിരുവാതിര, 8ന് സംഗീത അര്‍ച്ചന, 9.30ന് നാടകം. 21ന് രാവിലെ 7ന് ഗജപൂജയും ആനയൂട്ടും, വൈകിട്ട് 5ന് നെത്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, രാത്രി 7ന് കരോക്കേ ഭക്തിഗാനസുധ.
22ന് രാത്രി 7ന് കഥകളി, കിരാതം, 8ന് വിളക്കിനെഴുന്നള്ളിപ്പ്. 23ന് വൈകിട്ട് 4ന് കറിക്കുവെട്ട്, 5.30ന് ശ്രീബലി, രാത്രി 7ന് സംഗീത സദസ്, 8ന് വിളക്കിനെഴുന്നള്ളിപ്പ്. 24ന് രാത്രി 7ന് നാട്യതരംഗിണി, 8ന് വിളക്കിനെഴുന്നള്ളിപ്പ്.
25ന് രാവിലെ 7.30ന് ശ്രീബലി, വൈകിട്ട് 5.30ന് വലിയ കാഴ്ചശ്രീബലി സേവ, രാത്രി 12ന് പള്ളിനായാട്ടിനെഴുന്നള്ളിപ്പ്.
26ന് ഉച്ചയ്ക്ക് 3ന് സര്‍വൈശ്വര്യ പൂജ, ഭജന, വൈകിട്ട് 5ന് ആറാട്ടിന് പുറപ്പാട്, 6ന് തിരുആറാട്ട്, 6.30ന് ആറാട്ടെതിരേല്പ്, 11.30ന് വലിയ കാണിക്ക, 11.45ന് കൊടിയിറക്ക്.