കുറ്റൂർ പാണ്ടിശ്ശേരി ഭാഗം ഗവൺമെന്റ് എൽ പി സ്കൂൾ : പഠനോത്സവം – നിറവ് 2023

തിരുവല്ല : കുട്ടികളിലെ ബൗദ്ധിക നിലവാരം ഉയർത്തുന്നതിനും അവരുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുറ്റൂർ പാണ്ടിശ്ശേരി ഭാഗം ഗവൺമെന്റ് എൽ പി സ്കൂൾ പഠനോത്സവം – നിറവ് 2023 സംഘടിപ്പിച്ചു. കുറ്റൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ബഥാനിയ ചർച്ച് പാരിഷ് ഹാളിൽനടന്ന
പഠനോത്സവത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ സാറാമ്മാ കെ വർഗീസ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഷിജിമോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുജ ജോൺ, വിനീത, വി ആർ രാജേഷ്, പി ഐ ഐസക്, എം ആർ പരമേശ്വരൻ പിള്ള, ശ്രീജ ടി ആർ, ലേഖ എ, ജസ്റ്റിൻ രാജ്, പുഷ്പ ദേവി, ജോസഫ് ജോസഫ് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles