കുമ്മനം: കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് 2023 മാർച്ച് 18 ന് കൊടിയേറും. മാർച്ച 25 ന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കും. ക്ഷേത്ര ചടങ്ങുകൾക്കൊപ്പം സോപാന സംഗീതം, കഥകളി, നൃത്തനൃത്ത്യങ്ങൾ, നൃത്തനാടകം, ഗാനമേള, ഭക്തി ഗാനമേള, ഫ്യൂഷൻ, കാക്കരിശി നാടകം, സംഗീത സദസ്സ്, പ്രഭാഷണം, ഓട്ടൻ തുള്ളൽ, നാമജപലഹരി, മയൂര നൃത്തം, തിരുവാതിരകളി വേലകളി, സ്പെഷ്യൽ നാദസ്വരം, സ്പെഷ്യൽ പഞ്ചാരി മേളം, പാണ്ടി മേളം, സ്പെഷ്യൽ പഞ്ചവാദ്യം എന്നിവയും യോഗത്തിൽ നടക്കും. ഭക്തജങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന അർഹരായവർക്ക് ശ്രീഭദ്രാമൃതം’ എന്ന ചികിത്സാ സഹായ നിധിയും, ‘ശ്രീവിദ്യാനിധി’ എന്ന വിദ്യാഭ്യാസ സഹായ നിധിയുടെയും വിതരണം നടത്തുമെന്ന് പ്രസിഡൻ്റ് മധുസൂദനൻ, വഴയ്ക്കാറ്റ്, സെക്രട്ടറി പ്രതാപൻ,വാളാവള്ളിൽ, ഖജാൻജി രാജേന്ദ്രൻ നായർ,അരുണാഞ്ജലി എന്നിവർ അറിയിച്ചു.