കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം; തിരുനക്കര ബസ് സ്റ്റാൻഡിനു സമീപത്തെ അനധികൃത കടകൾ അപകടമാകുന്നു; ഗുണനിലവാരമില്ലാത്ത വെള്ളം ഉപയോഗിക്കുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നതായി പരാതി; പരാതി പരിഗണിക്കാതെ അവഗണിച്ച് നഗരസഭ അധികൃതർ

കോട്ടയം: കോട്ടയം തിരുനക്കര മഹാദേവക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ബസ് സ്റ്റാൻഡിനു മുന്നിലും റോഡരികിലും എത്തിയിരിക്കുന്ന കച്ചവട സ്ഥാപനങ്ങളിൽ ഗുണനിലവാരമില്ലാത്ത വെള്ളം ഉപയോഗിക്കുന്നതായി പരാതി. റോഡരികിലെ കടകളിൽ വിൽക്കുന്ന സാധനങ്ങൾക്ക് മതിയായ ഗുണനിലവാരമില്ലന്നും ഇവിടെ ഉപയോഗിക്കുന്ന വെള്ളം പകർച്ച വ്യാധികൾക്ക് ഇടയാക്കുമെന്നുമുള്ള പരാതിയാണ് ഉയർന്നിരിക്കുന്നത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കുട്ടികൾക്കടക്കം ആരോഗ്യ പ്രശ്‌നങ്ങൾ ഉയർത്തുന്നതായി പരാതി ഉയർന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

Advertisements

കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി റോഡരികിൽ നിരത്തിയിരിക്കുന്ന കടകളാണ് സാധാരണക്കാരുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നത്. സർബത്തും ജ്യൂസും അടക്കമുള്ള സാധനങ്ങളാണ് ഇവിടെ വിതരണം ചെയ്യുന്നത്. ഇവിടെ നിന്നും വെള്ളം വാങ്ങിക്കുടിച്ചവരിൽ ചിലർ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതായി ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഈ പരാതിയിൽ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉത്സവത്തിന്റെ തിരക്കിനിടയിൽ റോഡരികിൽ അനധികൃതമായാണ് ഈ കച്ചവടക്കാർ ഇരിക്കുന്നത്. നഗരത്തിലെ ഇത്തരം അനധികൃത കച്ചവടം പലപ്പോഴും തിരക്ക് വർദ്ധിപ്പിക്കുന്നുമുണ്ട്. എന്നാൽ, ഇതടക്കം പ്രശ്‌നമുണ്ടായിട്ടും നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ റോഡരികിലെ കയ്യേറ്റവും, വെള്ളമുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കാൻ പൊലീസും, ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭയും നടപടിയെടുക്കണമെന്നാണ് ആവശ്യം.

Hot Topics

Related Articles