കോട്ടയം: പാലാ നഗരസഭയിലെ ഭിന്നതകൾ അവസാനിക്കുന്നില്ല.
പ്ലാറ്റിനം ജൂബിലി ആഘോഷിച്ച നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി
ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നത് നഗരസഭാധ്യക്ഷ.
22നു 12മണിക്ക്
നഗരസഭാധ്യക്ഷ ജോസിൻ ബിനോ ബജറ്റ് അവതരിപ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉപാധ്യക്ഷ സിജി പ്രസാദും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലെ മറ്റംഗങ്ങളും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ വ്യത്യാസം മൂലം ധനകാര്യ കമ്മിറ്റിയിൽ ബജറ്റ് പാസാകാതെ വന്നു.
ഇതേ തുടർന്നാണ് 75 വർഷം പിന്നിട്ട നഗരസഭയിൽ ആദ്യമായാണ് നഗരസഭാധ്യക്ഷ ബജറ്റ് അവതരിപ്പിക്കുന്നത്.
ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ നിന്നും ബജറ്റിന് സമയബന്ധിതമായി അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ മുനിസിപ്പൽ ആക്ട് അനുസരിച്ച് നഗരസഭ ബജറ്റ് ചെയർപേഴ്സൺ അവതരിപ്പിക്കണം.
ആ ഉത്തരവാദിത്വം ഏറ്റെടുത്താണ് മാർച്ച് 22ന് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ചെയർപേഴ്സൺ ജോസിൻ ബിനോ അറിയിച്ചു.