ഏറ്റുമാനൂർ :മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതി തിരഞ്ഞെടുപ്പിനു മുന്നോടിയായിയുള്ള പൊതുയോഗം 26നു നടക്കും.ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് തിരഞ്ഞെടു പ്പ് .
റജിസ്റ്റേഡ് മണ്ഡലം രൂപീകരിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിർദേശം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
700 പേരാണ് അംഗത്വ അപേക്ഷ നൽകിയത്. ആക്ഷേപം ഉയർന്നതിനെ തു ടർന്നു 17 പേരെ മാറ്റി നിർത്തി 683 പേരുടെ അന്തിമ പട്ടിക പുറത്തിറക്കിയിരുന്നു.
അംഗത്വ കാർഡ് വിതരണം 80 ശതമാനത്തോളം പൂർത്തിയാക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ താമസക്കാരായ പൊലീസ് കേസുകളിൽ ഉൾപ്പെടാത്ത ഭക്തർക്കാണ് അംഗത്വം നൽകിയത്.
2 മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടത്തി പുതിയ അംഗങ്ങളെ ചുമതലയേല്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. നടപടികൾ പൂർത്തിയാക്കിയെങ്കിലും ക്ഷേത്രോത്സവം അടുത്തതിനാൽ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് കോടതിയിൽ അപേക്ഷ നൽകി. ഈ ആവശ്യം കോ ടതി അംഗീകരിച്ചതോടെയാണു തിരഞ്ഞെടുപ്പ് നീണ്ടത്