കുമരകം പുതിയകാവ് ക്ഷേത്രത്തിൽ ഭക്തിഗാന ആൽബം പ്രകാശനം ചെയ്തു

കുമരകം : കുമരകം പുതിയകാവ് ക്ഷേത്രത്തിൽ ഭക്തിഗാന ആൽബം പ്രകാശനം ചെയ്തു. കുമരകം പുതിയകാവ് ദേവീക്ഷേത്ര തിരുവുത്സവത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച വൈകീട്ട് 6.30 ന് ഗുരുതിപ്പൂക്കൾ എന്ന ആൽബത്തിന്റെ പ്രകാശന കർമ്മം തിരുവതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എസ്.എസ്. ജീവൻ നിർവഹിച്ചു. പ്രദേശവാസിയും ഭക്തയുമായ രാധമ്മ ശ്രീശൈലം ആൽബത്തിന്റെ ആദ്യ സി.ഡി. ഏറ്റുവാങ്ങി. 

Advertisements

മോട്ടീവ് ക്രിയേഷൻസിന്റെ ബാനറിൽ പ്രസിദ്ധീകരിച്ച ഭക്തി ഗാന ആൽബത്തിൽ ഗാനരചന ശ്രീറാം ഡേ (എസ്.ഡി.റാം) സംഗീത സംവിധാനം ഘടം വിദ്വാൻ കുമരകം ഗണേഷ് ഗോപാൽ , ബീറ്റ്സ് കുഞ്ചു , ശ്രീ ശങ്കർ ആലപ്പി , വിനോദ് രാജപ്പൻ എന്നിവർ ഓർക്കസ്ട്രേഷനും ജി. ഗൗരീശങ്കരി , അനീഷ് കുമരകം , അജിൻ രാജൻ എന്നിവൻ ആലാപനവും നിർവഹിച്ചിരിക്കുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ദേവീ ക്ഷേത്രത്തിലെ ആദ്യ സ്തുതി ഗീതങ്ങളാണിത്, 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു പ്രകാശന സമ്മേളന ഉദ്ഘാടനം ചെയ്തു. എ.എൻ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സബ് ഗ്രൂപ്പ് ഓഫീസർ ജയശ്രീ , ഗ്രാമ പഞ്ചായത്ത് അംഗം വി.എൻ ജയകുമാർ , അഡ്വ. വി.പി അശോകൻ , ജേർണലിസ്റ്റു യൂണിയൻ സംസ്ഥാന സെക്രട്ടറി പി. ഷൺമുഖൻ , വി.ജി ശിവദാസ് , ഉപദേശക സമതി സെക്രട്ടറി രാമചന്ദ്രൻ , പ്രസിഡന്റ് മുരളി തുടങ്ങിയവർ സംസാരിച്ചു. പ്രകാശത്തെ തുടർന്ന് ആൽബത്തിന്റെ പകർപ്പ് ദേവീ മുന്നിൽ സമർപ്പിച്ചു. 

Hot Topics

Related Articles