കോട്ടയം: ഒരു നാട് കഴിഞ്ഞ ഒരു വർഷമായി കാത്തിരിക്കുകയായിരുന്നു. ആവേശത്തിന്റെ പരകോടിയിലെത്തുന്ന തിരുനക്കരയിലെ പകൽപൂരത്തിന്റെ ആവേശക്കാഴ്ചകൾ ശിരസേറ്റി, നെഞ്ചേറ്റി ഹൃദയത്തിലെടുത്താർമാദിക്കാൻ കോട്ടയം കാത്തിരുന്ന തിരുനക്കരപ്പൂരക്കാഴ്ചകൾക്കുള്ള സമ്മോഹന മുഹൂർത്തം ഇന്നാണ്. അതെ ഇന്ന് കോട്ടയം കണ്ണുചിമ്മി നോക്കുന്നത് തിരുനക്കരയുടെ പകൽപ്പൂരത്തിന്റെ മായികപ്രപഞ്ചക്കാഴ്ചകളുടെ ലോകത്തേയ്ക്കാണ്.
ആവേശം തിരതല്ലിയെത്തുന്ന തിരുനക്കരയ്ക്ക് ഇന്ന് പൂരമാണ്. അതെ കൊമ്പന്മാർ നിരന്നു നിൽക്കുന്ന തിരുനക്കരയുടെ തിരുനക്കരയുടെ തിരുമുറ്റത്ത് ആവേശം അലകടൽ തീർക്കുന്ന ഒരു പകലാണ് ഇന്ന് തിരുനക്കരയുടെ തിരുമുറ്റത്ത് അരങ്ങിലെത്തുക. കൊമ്പന്മാർ ഇരുപത് നിരക്കുന്ന ആ പൂരക്കടലിൽ അലിഞ്ഞാർപ്പുവിളിച്ചാവേശം കൊള്ളാൻ പതിനായിരങ്ങളാണ് മൈതാനമധ്യത്തേയ്ക്കെത്തുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊരിവെയിലിന്റെ ചൂടിനെത്ത ഊർജമുണ്ടെന്നറിയാൻ ഇന്നാ മൈതാനത്തേയ്ക്കൊന്നെത്തിനോക്കിയാൽ മതി. കത്തിക്കാളുന്ന മീനസൂര്യൻ പോലും തെല്ലൊന്നു വാടിപോകും തിരുനക്കരയിലെ പൂരത്തിന്റെ ചൂടേറ്റ്. പൂരച്ചൂടിന്റെ ആവേശക്കടൽ തീർക്കാൻ പതിനായിരങ്ങൾ രാവിലെ മുതൽ തിരുനക്കരയപ്പന്റെ മണ്ണിലേയ്ക്കൊഴുകിയെത്തും. ചെറുപൂരങ്ങൾ വെയിൽക്കാഴ്ച തീർത്ത് ആകാശത്തിന്റെ ചൂടേറ്റെത്തുമ്പോഴേയ്ക്കും അങ്ങിങ്ങ് നിന്ന് ചെറു പൂരമായി പുരുഷാരം ഒഴുകിയെത്തും.
ഉച്ചയ്ക്ക് കത്തിക്കാളി ആകാശത്ത് വെയിൽപ്പൂരം തീർത്ത് മീനസൂര്യനെത്തുമ്പോഴേയ്ക്കും ചെറുപൂരങ്ങളെല്ലാം ക്ഷേത്രമതിൽക്കെട്ടിനകത്തെത്തി മഹാദേവന് കത്തിജ്വലിക്കാനുള്ള എണ്ണയായി അണിഞ്ഞൊരുങ്ങി നിൽക്കുന്നുണ്ടാകും. വെയിലൊന്നു തെല്ലാറിത്തുടങ്ങുമ്പോഴേയ്ക്കും കൊമ്പന്മാർ ആടയാഭരണങ്ങളെടുത്തണിഞ്ഞ് മഹാദേവന്റെ പൂരത്തിനായി തിരുനക്കരയുടെ മൈതാനത്തേയ്ക്ക് ഒരുങ്ങിയിറങ്ങും.