കോന്നി: പത്തനംതിട്ട സ്വദേശി കൃഷ്ണഗിരിയിൽ
വാഹനാപകടത്തിൽ മരണപ്പെട്ടു. എസ്എഫ്ഐ നേതാവും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ഐരവൺ കൃഷ്ണ ഭവനിൽ ഉണ്ണികൃഷ്ണൻ നായരുടെ മകൻ ബിമൽ കൃഷ്ണ (24) ആണ് വാഹനാപകടത്തിൽ മരിച്ചത്. തമിഴ്നാട് – കർണാടക അതിർത്തിയിലെ കൃഷ്ണഗിരിയിൽ ആണ് അപകടം നടന്നത്.
കൃഷ്ണഗിരിയിലെ ഡാം സന്ദർശനത്തിന് പോകുമ്പോൾ ബിമൽ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാർ തട്ടി റോഡിൽ വീണ ബിമലിന്റെ ശരീരത്തിൽകൂടി ട്രക്ക് കയറിയിറങ്ങുകയായിരുന്നു.
സംസ്ക്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.
Advertisements