പാലാ : കൺസഷൻ നിറുത്തലാക്കാനുള്ള സർക്കാർ നിലപാടിനെക്കുറിച്ച് എസ്. എഫ്. ഐ.യുടെ നിലപാടറിയാൻ കേരളത്തിന് താല്പര്യമുണ്ടെന്ന് കെ. എസ്. യു. സംസ്ഥാന പ്രസിഡന്റ്അലോഷ്യസ് സേവ്യർ. കെ. എസ്. യു.പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അലോഷ്യസ് സേവ്യർ. കെ. എസ്. യു.ബ്ലോക്ക് പ്രസിഡന്റ് അർജുൻ സാബു അധ്യക്ഷത വഹിച്ചു. കൺസഷൻ ഉൾപ്പെടെ വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കുവനും അവർക്കുവേണ്ടി നിലകൊള്ളാനും സംസ്ഥാനത്ത് കെ. എസ്. യു.മാത്രമേ ഉള്ളു എന്ന് അദ്ദേഹം പറഞ്ഞു.
എസ്.എഫ്. ഐ. യുടെയും ഡി. വൈ. എഫ്. ഐ. യുടെയും അക്രമഗുണ്ടായിസത്തിന് കേരളത്തിലെ ക്യാമ്പസുകൾ മറുപടി നൽകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ഡി. സി. സി. പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ജോർജ് പയസ്സ്, ബിബിൻ രാജ്, ഷോജി ഗോപി, ജേക്കബ് അൽഫോൺസ് ദാസ്, അരുൺ അപ്പു ജോസ്, രാഹുൽ പി. എൻ. ആർ, തോമസുകുട്ടി നെച്ചിക്കാട്, ആമീൻ നാജിബ്, സ്റ്റേനി ബെന്നി, ജോമിറ്റ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.