നിരണം : വടക്കുംഭാഗം തോ ണ്ടുകുളങര ദേവി ക്ഷേത്രത്തിലെ ഉതൃട്ടാതി രേവതി അശ്വതി ഉൽസവം മാർച്ച് 22,23,24 എന്നീ തീയതികളിൽ നടക്കും. ദേവിയുടെ ഇഷ്ട വഴിപാടായ ഗണപതി കോലങ്ങൾ മറുത കോലങ്ങൾ കാലൻകോലങൾ ഭൈരവി കോലങ്ങൾ ഉൽസവ നാളുകളിൽ ദേവി സന്നിധിയിൽ ഉറഞുതുളളും. 21ന്ചൂട്ട് വെയ്പോടെ പടയണിക്ക് തുടക്കമാവും. നിരണം വടക്കുംഭാഗം തോണ്ടുകുളങര പുരാതന കലാ സമിതിയുടെ നേതൃത്വത്തിലാണ് ഭക്തരുടെ വഴിപാട് കോലങ്ങൾ നടക്കുന്നത്.
22ന് 5ന് പള്ളിയുണർത്തൽ 9ന് ഭാഗവതപാരായണം വൈകിട്ട് 5ന് പ്രഭാഷണം 7ന് ദീപാരാധന 7.30ന് തിരുവാതിര 9.30ന് ഫൂഷൻ12മുതൽ കാലൻകോലങൾ ഭൈരവി കോലം 23ന് 5ന് പള്ളിയുണർത്തൽ 9.30ന് പൊങ്കാല 5ന് പഞ്ചാരിമേളം 7ന് ദീപാരാധന 9ന് നാടകം 12ന് കാലൻകോലങൾ ഭൈരവി കോലം. 24ന് 5ന് പള്ളിയുണർത്തൽ 8ന് പ്രതിഷ്ഠാ വാർഷികം 5ന് നാദസഽര കച്ചേരി 5.30ന് താലംവരവ് 7ന് ദീപാരാധന 8ന് ചാക്യാർ കൂത്ത് 9.30ന് എഴുന്നള്ള ത്ത് 12മുതൽ കാലൻകോലങൾ ഭൈരവി കോലം. ഭൈരവി കോലം തുള്ളി ഒഴിയുന്നതൊടെ ഉൽസവം സമാപിക്കും.