നിലയ്ക്കല്‍ കുടിവെള്ള പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. നിയമസഭയില്‍ പ്രമോദ് നാരായണന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരുന്ന കരാറുകാരന്‍ പണി പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം വരുത്തിയതു കൊണ്ട് പദ്ധതി തടസ്സപ്പടുകയായിരുന്നു. പല വട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും അദ്ദേഹം കരാര്‍ പൂര്‍ത്തിയാക്കിയില്ല. തുടര്‍ന്ന് കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തു പുതിയ ആള്‍ക്ക് കരാര്‍ നല്‍കി. അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി സഭയെ അറിയിച്ചു.
പമ്പയിലെ സ്‌നാനവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ സീസണില്‍ നല്ല നിലയില്‍ നടത്താനായി സാധിച്ചു. ഭാവിയില്‍ കുറേകൂടി കൃത്യത വരുത്താന്‍ അത് ഒരു പദ്ധതിയായി നടപ്പാക്കാനാണ് ആലോചന. ശബരിമലയില്‍ വരുന്ന ഭക്തന്മാര്‍ക്ക് വേണ്ട സൗകര്യം ഒരുക്കാന്‍ ജലവിഭവ വകുപ്പ് നടപടികള്‍ സ്വീകരിക്കും. കുടിവെള്ളത്തിന് കാര്യത്തിലും പമ്പാസ്‌നാനത്തിന്റെ കാര്യത്തിലും സര്‍ക്കാരിന് പ്രത്യേക കരുതല്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.